കോട്ടയം:വേമ്പനാട്ട് കായലിനെ ഹൗസ് ബോട്ട് മാലിന്യത്തിൽ നിന്ന് മുക്തമാക്കുന്നതിന് സംസ്ഥാന സർക്കാർ നിർമിച്ച സീവേജ് ബാർജ് ഒക്‌ടോബർ മൂന്നിന് പ്രവർത്തന സജ്ജമാകും. ഹൗസ് ബോട്ടുകളിൽ നിന്ന് മാലിന്യം നേരിട്ട് ശേഖരിച്ച് കുമരകം കവണാറ്റിൻ കരയിലെ മാലിന്യസംസ്‌കരണ പ്ലാന്‍റിൽ എത്തിച്ച് സംസ്‌കരിക്കുന്നതിന് 85.94 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ബാർജിന്‍റെ പ്രവർത്തന ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും.
രാവിലെ 9.30ന് കവണാറ്റിൻ കരയിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എംപി മുഖ്യാതിഥിയാകും. ജില്ലാ കലക്‌ടർ ഡോ.പി.കെ ജയശ്രീ റിപ്പോർട്ടവതരിപ്പിക്കും.
ALSO READ:ഇടുക്കിയില്‍ ആയുർവേദ മെഡിക്കൽ കോളജിനായി സ്ഥലം കൈമാറി
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി, ടൂറിസം വകുപ്പ് ഡയറക്‌ടർ വി.ആർ കൃഷ്‌ണതേജ മെലാവരപ്പ്, ജോയിന്‍റ് ഡയറക്‌ടർ കെ. രാധാകൃഷ്‌ണൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്യ രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ധന്യ സാബു, സബിത പ്രേംജി, ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു, കുമരകം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.കെ ജോഷി, ബ്ലോക്ക് പഞ്ചായത്തംഗം കവിത ലാലു, സ്ഥിരംസമിതി അധ്യക്ഷ ആർഷ ബൈജു, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ കെ. രൂപേഷ്‌കുമാർ, കെ. കേശവൻ, ഷനോജ് കുമാർ, എം.എം വിജീഷ്, ബാബു ഉഷസ്, പി.വി റോയി, സഞ്ജയ് വർമ, കൊസിജിൻ ആൻഡ്രൂസ്, എ.വി വിനീത് എന്നിവർ പങ്കെടുക്കും.