കേരളം

kerala

ETV Bharat / state

കൊവിഡ് 19: കോട്ടയം ജില്ലയിൽ നിരീക്ഷണത്തിലിരുന്ന ഏഴ് പേർക്ക് രോഗബാധയില്ല - kottayam general hospital

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന മൂന്നു പേരുടെയും ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ഒരാളുടെയും വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ കഴിയുന്ന മൂന്നു പേരുടെയും സാമ്പിളുകളാണ് പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയത്.

Kottayam district  കോട്ടയം  കൊവിഡ് 19  covid 17  ഐസുലേഷൻ വാർഡ്  isolation ward  corona  കൊറോണ  കോട്ടയം ജനറല്‍ ആശുപത്രി  kottayam general hospital  കൊവിഡ് 19 വാർത്ത
കൊവിഡ് 19: കോട്ടയം ജില്ലയിൽ നിരീക്ഷണത്തിലിരുന്ന ഏഴ് പേർക്ക് രോഗബാധയില്ല

By

Published : Mar 12, 2020, 4:31 AM IST

Updated : Mar 12, 2020, 6:16 AM IST

കോട്ടയം: ജില്ലയില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്ന ഏഴു പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന മൂന്നു പേരുടെയും ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ഒരാളുടെയും വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ കഴിയുന്ന മൂന്നു പേരുടെയും സാമ്പിളുകളാണ് പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയത്. വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ദമ്പതികളുടെ കുട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു. ഇതുവരെ ജില്ലയില്‍നിന്ന് പരിശോധനയ്ക്കയച്ച 54 സാമ്പിളുകളില്‍ രണ്ടെണ്ണം പോസിറ്റീവും 34 എണ്ണം നെഗറ്റീവുമായിരുന്നു. 15 സാമ്പിളുകളുടെ ഫലമാണ് ഇനി ലഭിക്കാനുണ്ട്. മൂന്നു സാമ്പിളുകള്‍ പരിശോധനയ്ക്കെടുക്കാതെ തള്ളി. എന്നാൽ ഐസുലേഷൻ വാർഡിൽ നീരീക്ഷണത്തിലുള്ളവരുടെ എണ്ണം ജില്ലയിൽ 13 ആയി ഉയർന്നിട്ടുണ്ട്. ഇറ്റലിയില്‍ നിന്നെത്തിയ രണ്ടു പേരെ കോട്ടയം ജനറല്‍ ആശുപത്രിയിലും കുവൈറ്റില്‍ നിന്നെത്തിയ മധ്യവയസ്‌കയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

കൊവിഡ് 19: കോട്ടയം ജില്ലയിൽ നിരീക്ഷണത്തിലിരുന്ന ഏഴ് പേർക്ക് രോഗബാധയില്ല

ഇതോടൊപ്പം 142 പേര്‍ക്കു കൂടി വീടുകളില്‍ പൊതുസമ്പര്‍ക്കമില്ലാതെ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയതോടെ ഹോം ക്വാറന്‍റയിനില്‍ ഉള്ളവരുടെ എണ്ണം 310 ആയി. എറണാകുളം ജില്ലയിൽ രോഗം സ്ഥിരീകരിച്ചവർക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്‌ത 42 പേർ ഉൾപ്പെടെ വൈറസ് ബാധ സ്ഥിരികരിച്ചവരുമായി അടുത്തിടപഴകിയ 74 പേരെക്കൂടി ആരോഗ്യ വകുപ്പ് ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരെയെല്ലാം ഉൾപ്പെടുത്തിയാണ് ഹോം കോറൻറയിനിൽ നീരീക്ഷണത്തിലുള്ളവർ 310 എന്ന കണക്കിലെത്തിയത്. രോഗം സ്ഥിരീകരിച്ചവര്‍ കോട്ടയം ജില്ലയില്‍ സന്ദര്‍ശിച്ച സ്ഥലങ്ങളും യാത്ര ചെയ്‌ത വഴികളും കണ്ടെത്തിയിട്ടുണ്ട്. ഇതുള്‍പ്പെടുന്ന ചാര്‍ട്ട് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിക്കും. നിലവിൽ രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വയോദികയുടെ നില തൽസ്ഥിതിയിൽ തുടരുകയാണ്.

Last Updated : Mar 12, 2020, 6:16 AM IST

ABOUT THE AUTHOR

...view details