കോട്ടയം :ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹ്‌റ അബ്‌ദുൾഖാദറിനെതിരായ എല്‍.ഡി.എഫിന്‍റെ അവിശ്വാസ പ്രമേയം പാസായി. എസ്.ഡി.പി.ഐ പിന്തുണച്ചതോടെ യു.ഡി.എഫിന് ഭരണം നഷ്‌ടമായി.
ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍.ഡി.എഫിന്‍റെ അവിശ്വാസം പാസായി 28 അംഗ നഗരസഭ കൗണ്‍സിലില്‍, കോണ്‍ഗ്രസില്‍ നിന്നും കൂറുമാറിയ അൽസന പരീക്കുട്ടിയുടേതടക്കം 15 വോട്ട് എല്‍.ഡി.എഫിന് ലഭിച്ചു.
ALSO READ:ബിഷപ്പ് തുറന്നു വിട്ട "ഭൂതം": കേരളത്തിന് ആശങ്കയുടെ ലൗ, നർക്കോട്ടിക് ജിഹാദുകൾ
എല്‍.ഡി.എഫിന് 9 അംഗങ്ങളാണുള്ളത്. പുറമെ, അഞ്ച് എസ്.ഡി.പി.ഐ അംഗങ്ങളുടെയും വോട്ട് അവിശ്വാസം പാസാക്കുന്നതിന് ലഭിച്ചു.
രാവിലെ 11 ന് ആരംഭിച്ച നടപടിക്രമങ്ങള്‍ക്ക് കൊല്ലം നഗരകാര്യ ജോയിന്‍റ് ഡയറക്ടർ ഹരികുമാർ വരണാധികാരിയായി.