കേരളം

kerala

ETV Bharat / state

തിയറ്റേർ അനുഭവം ഇനി കോളജിലും; വിദ്യാർഥികള്‍ക്കായി മിനി മള്‍ട്ടിപ്ലക്സ് ഒരുക്കി എസ്ബി കോളജ് - മിനി മള്‍ട്ടിപ്ലക്സ് ഒരുക്കി എസ്ബി കോളജ്

തീയേറ്ററിന്‍റെ ഉദ്ഘാടനം ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു

mini theatre in sb college changanacherry  kerala latest news  തിയറ്റർ അനുഭവം ഇനി കോളജിലും  മിനി മള്‍ട്ടിപ്ലക്സ് ഒരുക്കി എസ്ബി കോളജ്  കേരള വാർത്തകള്‍
തിയറ്റേർ അനുഭവം ഇനി കോളജിലും

By

Published : Jan 5, 2022, 9:03 PM IST

Updated : Jan 5, 2022, 10:34 PM IST

കോട്ടയം: ക്ലാസ് കട്ട് ചെയ്യാതെ ഒരു തിയറ്റേർ അനുഭവം. അതും മള്‍ട്ടിപ്ലക്സ് നിലവാരത്തിൽ. ചങ്ങനാശേരി എസ്ബി കോളജിലാണ് വിദ്യാർഥികള്‍ക്കായി മിനി തീയറ്റർ സംവിധാനം ഒരുക്കിയിരിക്കുന്നത്.

പുഷ്ബാക്ക് സീറ്റ്, 14 x 7.5 അടി വലിപ്പമുള്ള സ്മാർട്ട് സ്ക്രീൻ, ഡോൾ ബി നിലവാരത്തിലുള്ള സൗണ്ട് സിസ്റ്റം... മള്‍ട്ടിപ്ലക്സിനോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് മിനി തിയറ്റേറിലുള്ളത്. കോളജിലെ ഫിലിം ക്ലബിന്‍റെ നേതൃത്വത്തിൽ എല്ലാ വ്യാഴാഴ്ചകളിലും ചലച്ചിത്ര പ്രദർശനങ്ങളും ചലചിത്ര മേളകളും സംഘടിപ്പിക്കാനാണ് പദ്ധതി.

എസ്ബി കോളജ്

ബിരുദ ബിരുതാനന്തര തലങ്ങളിൽ അക്കാദമിക് വിഷയമായി ചലച്ചിത്രപഠനവുമുള്ളതിനാൽ ചലച്ചിത്ര പ്രദർശനങ്ങൾ ഇനി തീയേറ്റർ അനുഭവത്തോടെ വിദ്യാർഥികൾക്ക് ആസ്വദിക്കാനാകും.

തീയേറ്ററിന്‍റെ ഉദ്ഘാടനം ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. ആഗോള വ്യാപകമായി ഉണ്ടാകുന്ന സാങ്കേതികമുന്നേറ്റങ്ങൾ വിദ്യാഭ്യാസത്തിൽ ക്രിയാത്മകമായി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ALSO READ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്, ഞായറാഴ്‌ച സമ്പൂർണ ലോക്ക്‌ഡൗൺ

Last Updated : Jan 5, 2022, 10:34 PM IST

ABOUT THE AUTHOR

...view details