സേവ് അവർ സിസ്റ്റേഴ്സ് അന്താരാഷ്ട്ര ഐക്യദാർഢ്യ ദിനാചരണവും ദേശീയ സമ്മേളനവും ഇന്ന് കോട്ടയത്ത് നടക്കും. കന്യാസ്ത്രീയുടെ പീഡന പരാതിയിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരംചെയ്ത കന്യാസ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുന്നത് നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടാണ് സേവ് അവർ സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തിൽ ഐക്യദാർഢ്യ ദിനമായി ആചരിക്കുന്നത്. കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് നടക്കുന്ന സമ്മേളനത്തിൽ ഫാദർ അഗസ്റ്റിൻ വട്ടോളി ഉൾപ്പെടെയുളള പ്രമുഖർ പങ്കെടുക്കും.
സേവ് അവർ സിസ്റ്റേഴ്സ് അന്താരാഷ്ട്ര ഐക്യദാർഢ്യ ദിനാചരണം ഇന്ന് - save our sisters
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരംചെയ്ത കന്യാസ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുന്ന നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടാണ് സേവ് അവർ സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തിൽ ഐക്യദാർഡ്യ ദിനമായി ആചരിക്കുന്നത്.

ഫയൽചിത്രം
പരാതി നൽകിയ കന്യാസ്ത്രീക്ക് പിന്തുണ പ്രഖ്യാപിച്ച് സമരത്തെ നയിച്ച കുറുവിലങ്കാട് മഠത്തിലെ സിസ്റ്റർ ജോസഫൈൻ, ആൽഫി, അനുപമ, നീന റോസ് എന്നിവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. മിഷണറീസ് ഓഫ് ജീസസ് മദർ ജനറൽ റജീന കടംതോട്ടാണ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്. ഇതിന് തയ്യാറാകാത്ത കന്യാസ്ത്രീകൾക്ക് വീണ്ടും താക്കീതുകൾ ലഭിച്ചതോടെയാണ് സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.