കോട്ടയം:ബഹിരാകാശയാത്രയ്ക്കൊരുങ്ങി സന്തോഷ് ജോർജ് കുളങ്ങര. വെർജിൻ ഗലാക്റ്റിക്കിന്‍റെ ബഹിരാകാശ വിനോദയാത്രയ്ക്ക് സന്തോഷ് ജോർജ് കുളങ്ങര ടിക്കറ്റ് ബുക്ക് ചെയ്തു. ഇന്ത്യയിൽ നിന്ന് യാത്രയ്ക്ക് ടിക്കറ്റ് എടുത്തിട്ടുള്ള ഏക വ്യക്തിയാണ് സന്തോഷ്.
സഞ്ചാരം എന്ന ടെലിവിഷൻ പരിപാടിയിലൂടെ പ്രശസ്തനായ യാത്രികനാണ് സന്തോഷ് ജോർജ് കുളങ്ങര. 24 വർഷം കൊണ്ട് 130 ലേറെ രാജ്യങ്ങൾ സന്തോഷ് സഞ്ചരിച്ചുകഴിഞ്ഞു. സഞ്ചാരത്തിന്‍റെ 1800 എപ്പിസോഡുകൾ ഇതിനകം സംപ്രേഷണം ചെയ്തിട്ടുണ്ട്. 2007 ല്‍ തന്നെ ബഹിരാകാശയാത്രയ്ക്ക് ശ്രമിച്ചുവെങ്കിലും ഇപ്പോഴാണ് അവസരമൊരുങ്ങിയത്.
Also read: മുന്‍ എംപി എ.സമ്പത്ത് മന്ത്രി കെ. രാധാകൃഷ്ണന്‍റെ പ്രൈവറ്റ് സെക്രട്ടറി