കോട്ടയം: പാലാ ജനറൽ ആശുപത്രിക്ക് കെ.എം. മാണിയുടെ പേര് നല്‍കിയതില്‍ പ്രതികരിച്ച് യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ. യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് ധനകാര്യ മന്ത്രിയായിരുന്ന കെ.എം. മാണി പാലായിലെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി വിപുലീകരിച്ച പാലാ ജനറൽ ആശുപത്രിക്ക് അദ്ദേഹത്തിന്‍റെ പേര് നല്‍കണം എന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നുവെന്നും, വൈകിയാണെങ്കിലും ഇടത് സർക്കാര്‍ എടുത്ത ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
പാലാ ജനറൽ ആശുപത്രിക്ക് കെ.എം. മാണിയുടെ പേര് ; മാണിയെ വേട്ടയാടിയതിന്‍റെ പ്രായശ്ചിത്തമെന്ന് സജി മഞ്ഞക്കടമ്പിൽ - മുന്‍ മന്ത്രി കെ എം മാണി
പേര് മാറ്റിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും ഇന്നത്തെ ആശുപത്രിയുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും സജി മഞ്ഞക്കടമ്പിൽ
പാലാ ജനറൽ ആശുപത്രിക്ക് കെ.എം മാണിയുടെ പേര് ; മാണിയെ വേട്ടയാടിയതിന്‍റെ പ്രായശ്ചിത്തമെന്ന് സജി മഞ്ഞക്കടമ്പിൽ
വെറും ആരോപണത്തിന്‍റെ പേരിൽ കെ.എം. മാണിയെ കോഴ മാണി എന്ന് വിളിച്ച് ക്രൂരമായി വേട്ടയാടിയതിന് എൽ.ഡി.എഫിന്‍റെ പ്രായശ്ചിത്തമായി പാലായിലെ ജനങ്ങൾ ഇതിനെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേര് മാറ്റിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും ഇന്നത്തെ ആശുപത്രിയുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും സജി ആവശ്യപ്പെട്ടു.
Also Read പാലാ ഗവ. ജനറൽ ആശുപത്രി ഇനിമുതൽ അറിയപ്പെടുക കെ.എം മാണിയുടെ പേരിൽ; മന്ത്രിസഭ യോഗത്തിൽ തീരുമാനം