കോട്ടയം:പുരാണങ്ങളില്‍ മാത്രം കേട്ടിരുന്ന സഹസ്രദള പത്മം ഇപ്പോൾ കേരളത്തിലും പൂവിടുന്ന വാർത്തകൾ ധാരളമാണ്. എന്നാല്‍ ഉഴവൂർ പെരുന്താനം കുന്നത്ത് വയലിൽ സഞ്ജയ് കുമാറിന്‍റെ വീടിന്‍റെ ടെറസില്‍ വിരിഞ്ഞ സഹസ്രദളപത്മം മറ്റൊരു കൗതുക കാഴ്‌ചയാണ്. ആയിരം ഇതളുള്ള താമര വിരിഞ്ഞത് സഞ്ജയ് കുമാറും ഭാര്യ ആശാ ദേവിയും ഒരുക്കിയ വലിയ പ്ലാസ്‌റ്റിക്ക് പാത്രത്തിലാണ്.
'പുരാണത്തില്‍ നിന്നിറങ്ങി വീടിന്‍റെ ടെറസിലെ പ്ലാസ്‌റ്റിക് ചട്ടിയില്‍ പൂവിട്ട് സഹസ്രദള പത്മം' - ആലപ്പുഴ
കോട്ടയം ഉഴവൂർ പെരുന്താനം സഞ്ജയ് കുമാറിന്‍റെ വീടിന്‍റെ ടെറസില്‍ വിരിഞ്ഞ് കാഴ്‌ചക്കാര്‍ക്ക് കൗതുകമായി പുരാണങ്ങളില്‍ കേട്ടുവന്നിരുന്ന സഹസ്രദള പത്മം.
രണ്ടുവർഷം മുമ്പ് ആലപ്പുഴയിലെ ഒരു നേഴ്‌സറിയിൽ നിന്നാണ് ഇവർ വിത്ത് വാങ്ങുന്നത്. ദേവീ ദേവന്മാരുടെ ഇരിപ്പിടമായി പുരാണങ്ങളിൽ വിശേപ്പിക്കുന്ന ഈ താമര കേരളത്തിലെ കാലാവസ്ഥയിൽ അപൂർവമായി മാത്രമേ പൂവിടാറുള്ളു എന്ന് സഞ്ജയ് കുമാർ പറയുന്നു. സഹസ്രദളപത്മം വിരിഞ്ഞതറിഞ്ഞ് നിരവധി പേര്‍ ഫോൺ മുഖേന വിളിക്കുകയും നേരിട്ടെത്തി താമര കണ്ട് ആസ്വദിച്ച് പോകുകയും ചെയ്യുന്നുണ്ട്.
നേരിട്ടെത്തി പുഷ്‌പം കാണാന്‍ കഴിയാത്തവര്‍ക്ക് മൊബൈല്‍ഫോണ്‍ വഴി ചിത്രങ്ങള്‍ കൈമാറുന്ന തിരക്കിലാണ് സഞ്ജയും കുടുംബവും. മാത്രമല്ല കുന്നത്ത് വയലിൽ വീട്ടിലെ ടെറസിലെ ജലസസ്യ വൈവിധ്യത്തിനിടയിൽ അഴകായി മാറുകയാണ് ഈ സഹസ്രദള പത്മം.