കേരളം

kerala

ETV Bharat / state

പ്രൊഫ സാബു തോമസ് എം ജി സര്‍വകലാശാലയുടെ പുതിയ വി സി - പ്രൊഫ. സാബു തോമസ്

സര്‍വകലാശാലയുടെ പത്താമത്തെ വൈസ് ചാന്‍സിലറാണ് സാബു തോമസ്

.ജി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലറായി പ്രൊഫ. സാബു തോമസിനെ നിയമിച്ചു

By

Published : May 28, 2019, 5:05 PM IST

കോട്ടയം:മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലറായി പ്രൊഫ. സാബു തോമസ് ചുമതലയേറ്റു. ഡോ. ബാബു സെബാസ്റ്റ്യൻ വിരമിച്ചതിനെ തുടർന്ന് വൈസ് ചാൻസിലറുടെ അധിക ചുമതല കൂടി വഹിക്കുകയായിരുന്നു. നാല് വര്‍ഷത്തേക്കാണ് നിയമനം. എംജി സര്‍വ്വകലാശാലയുടെ പത്താമത്തെ വൈസ് ചാന്‍സിലറാണ് സാബു തോമസ്.

കാണ്‍പൂര്‍ ഐഐടിയില്‍ നിന്ന് പിഎച്ച്ഡി നേടിയി സാബു തോമസ് നിരവധി ലോകരാജ്യങ്ങളിലെ വിസിറ്റിംഗ് പ്രൊഫസറാണ്. എംജിയിലെ ഇന്‍റര്‍നാഷനല്‍ ആന്‍ഡ് ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി ഡയറക്ടറും, സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് പ്രൊഫസറുമായ സാബു തോമസ് ഇന്ത്യയിലെ മികച്ച അഞ്ചാമത്തെ പോളിമര്‍ കെമിസ്ട്രി ശാസ്ത്രജ്ഞൻ കൂടിയാണ്. 125 പുസ്തകങ്ങളും രചിട്ടുണ്ട്.

ABOUT THE AUTHOR

...view details