കോട്ടയം :രാമപുരത്തിന് സമീപം മാനത്തൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 14 പേർക്ക് പരിക്ക്. തമിഴ്‌നാട് വെല്ലൂരിൽ നിന്നുളള തീർഥാടക സംഘം സഞ്ചരിച്ച ബസാണ് രാത്രി ഒരു മണിയോടെ അപകടത്തിൽപ്പെട്ടത്. റോഡിന് സമീപത്തെ തിട്ടയിൽ ഇടിച്ച് ബസ് ചെരിയുകയായിരുന്നു.
കോട്ടയത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു ; 14 പേർക്ക് പരിക്ക് - കോട്ടയത്ത് ബസ് അപകടം
രാമപുരത്തിന് സമീപം മാനത്തൂരിൽ റോഡിന് സമീപത്തെ തിട്ടയിൽ ഇടിച്ച് ബസ് ചെരിഞ്ഞു. ബസിൽ നിന്ന് തെറിച്ചുവീണ 5 പേരുടെ പരിക്ക് ഗുരുതരം
ബസ് അപകടം
Also read:കട്ടപ്പന പാറക്കടവിൽ ശബരിമല തീർഥാടകരുടെ വാഹനം വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം; ആളപായമില്ല
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 5 പേരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർ പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജനൽ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചവർക്കാണ് ഗുരുതമായി പരിക്കേറ്റത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. രാമപുരം പൊലീസിൻ്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.