കോട്ടയം: ശബരിമല വിഷയത്തിൽ ഇടത് നേതാക്കളുടെ വിമർശനം അതിരു കടക്കുന്നുവെന്ന് എൻ.എസ്.എസ്. വിശ്വാസം സംരക്ഷിക്കുന്നവർക്കൊപ്പമാണ് എൻ.എസ്.എസെന്നും അതിൽ രാഷ്ട്രീയമില്ലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമാക്കി.
ഇടത് നേതാക്കളുടെ വിമർശനം അതിരു കടക്കുന്നുവെന്ന് എൻ.എസ്.എസ് - Sabarimala
വിമർശനങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ജി.സുകുമാരൻ നായർ അറിയിച്ചു.
അതേ സമയം എൻ.എസ്.എസ് സ്ഥാനമാനങ്ങൾക്ക് വേണ്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്നാലെ പോയിട്ടില്ലെന്നും വിമർശനങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ജി.സുകുമാരൻ നായർ അറിയിച്ചു. അധികാരത്തിന്‍റെ തള്ളലിൽ വിശ്വാസങ്ങളെയും ആചാരങ്ങളെയും മറക്കുന്നവർക്ക് തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ഒരു പ്രശ്‌നമല്ലാത്തപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും എൻ.എസ്.എസിന് വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ജി.സുകുമാരൻ നായരുടെ പ്രതികരണം.