കേരളം

kerala

ETV Bharat / state

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ടയർ ഉരുട്ടി പ്രതിഷേധം - ഇന്ധന വിലവർധനവിൽ പ്രതിഷേധം

പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിർണയ അധികാരം കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

fuel price hike  protests against fuel price hike  ryf protests  ഇന്ധന വിലവർധന  ഇന്ധന വിലവർധനവിൽ പ്രതിഷേധം  ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ആർവൈഎഫ്
ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ടയർ ഉരുട്ടി പ്രതിഷേധിച്ച് ആർവൈഎഫ്

By

Published : Jun 18, 2021, 5:39 PM IST

കോട്ടയം:നോട്ട് നിരോധനം, ജിഎസ്‌ടി, സിഎഎ, കർഷകസമരം, ഇന്ധനവിലവർധനവ്‌, കാശ്‌മീർ, ലക്ഷദ്വീപ് തുടങ്ങിയ ജനദ്രോഹ നടപടികളിലൂടെ ജനങ്ങളെ ശത്രുക്കളായി കാണുന്ന ഒരു ഭരണാധികാരിയായി നരേന്ദ്രമോദി മാറിയെന്ന് ആർവൈഎഫ് സംസ്ഥാന കമ്മറ്റി അംഗം എം.ആർ. മഹേഷ്.

Also read:ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ; മരണകാരണം മുറിവുകളും ആന്തരിക രക്തസ്രാവവും

ഇന്ധനവില 100 രൂപ കടന്ന സാഹചര്യത്തിലും, ലക്ഷദ്വീപ് ജനാധിപത്യ ധ്വംസനത്തിനുമെതിരെ ആർവൈഎഫ് ജില്ല കമ്മിറ്റി കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തകർ പ്രതീകാത്മകമായി ഗാന്ധി സ്‌ക്വയർ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ്‌ വരെ ടയർ ഉരുട്ടി പ്രതിഷേധിച്ചു.

ആവശ്യങ്ങൾ പലവിധം

പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിർണയ അധികാരം കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്നും, പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്‌ടിയിൽ ഉൾപ്പെടുത്തണമെന്നും, മഹാമാരിയുടെ കാലഘട്ടത്തിലും അടിസ്ഥാന വിലയുടെ മൂന്നിരട്ടി വർധനവ് ഉണ്ടായ സാഹചര്യത്തിൽ എക്സൈസ് തീരുവ ഗണ്യമായി കുറയ്‌ക്കണമെന്നും, ലക്ഷദ്വീപിൽ സാധാരണ ജനജീവിതം പുനഃസ്ഥാപിയ്ക്കണമെന്നും എം.ആർ. മഹേഷ് ആവശ്യപ്പെട്ടു.

വിമർശനങ്ങൾ പലവിധം

ആർഎസ്‌പി ജില്ല സെക്രട്ടറി ടി.സി. അരുൺ മുഖ്യപ്രഭാഷണം നടത്തി. കൊവിഡ് നിയന്ത്രണത്തിൽ പൂർണപരാജയമായ മോദി അതിന്‍റെ ജാള്യത മറയ്ക്കാനും മാധ്യമങ്ങളുടെയും, ജനങ്ങളുടെയും ശ്രദ്ധ തിരിക്കാനുമാണ് ലക്ഷദ്വീപിൽ തന്‍റെ വിശ്വസ്‌തനായ മുൻ ഗുജറാത്ത് ആഭ്യന്തരസഹമന്ത്രി പ്രഫുൽ കെ. പട്ടേലിനെ അഡ്‌മിനിസ്ട്രേറ്ററായി വിട്ട് ജനാധിപത്യത്തെ അട്ടിമറിയ്ക്കുന്നതെന്നും, പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനവ് പിടിച്ചുനിർത്തുന്നതിൽ മുൻപ്രധാനമന്ത്രി മൻമോഹൻ സിങ് ആവിഷ്‌കരിച്ച നടപടികൾ മോദി മാതൃകയാക്കണമെന്നും ടി.സി. അരുൺ പറഞ്ഞു.

Also read:മുട്ടില്‍ മരംമുറി വിവാദം ചര്‍ച്ച ചെയ്യാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം

ആർവൈഎഫ് ജില്ല പ്രസിഡന്‍റ് അഖിൽ കുര്യൻ അധ്യക്ഷത വഹിച്ചു. സിബി ബേബി തോപ്പിൽ, സിനാജ് പി.ബി, ടിംസ് തോമസ്, സജി പൗലോസ്, ടി.സി മുരുകൻ, പ്രിൻസ് എം.ഇ എന്നിവർ സംസാരിച്ചു.

എം.ആർ. മഹേഷ് മാധ്യമങ്ങളോട്

ABOUT THE AUTHOR

...view details