ലോക്‌ഡൗണ്‍ ലംഘിച്ച് ഈസ്റ്റര്‍ വിപണയില്‍ കച്ചവടം പൊടി പൊടിക്കുന്നു - lockdown
ഈസ്റ്റര്‍ വിപണയിലെ പ്രധാന ഇനങ്ങളായ ഇറച്ചി-മീന്‍ എന്നിവയുടെ ലഭ്യത കുറഞ്ഞു. കോഴിയിറച്ചിയുടെ വില്‍പന വര്‍ധിച്ചു
കോട്ടയം: ലോക്‌ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഈസ്റ്റര്‍ വിപണിയില്‍ വന്‍ തിരക്ക്. പുലര്‍ച്ചെ മുതല്‍ നിരവധി ആളുകളാണ് ഇറച്ചി-മീന്‍ വില്‍പന കേന്ദ്രങ്ങളിലേക്ക് എത്തിയത്. പഴം-പച്ചക്കറി മാര്‍ക്കറ്റുകളിലും തിരക്ക് അനുഭവപ്പെട്ടു. പലയിടങ്ങളിലും പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തി. ചിലയിടങ്ങളില്‍ പൊലീസ് സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ തിരിച്ചയക്കുന്ന സംഭവങ്ങളുമുണ്ടായി. അതേസമയം ലോക്‌ഡൗണ്‍ കാലമായതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പോത്തുകളെ കൊണ്ടുവരാന്‍ കഴിയാത്തത് ഇറച്ചി വില്‍പനയെ ബാധിച്ചു. ഇതോടെ വിപണിയില്‍ ഇറച്ചിക്കോഴികള്‍ക്ക് വില കൂടി. കിലോക്ക് 140 രൂപ വരെ ഇന്ന് ഉയര്‍ന്നു.