കോട്ടയം: കോട്ടയം ജനറൽ ആശുപത്രിക്കായി 25 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ച് ജില്ലാ പഞ്ചായത്ത്. ജനറൽ ആശുപത്രിയെ കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പഞ്ചായത്ത് തുക അനുവദിച്ചത്.
കോട്ടയം ജനറൽ ആശുപത്രിക്ക് 25 ലക്ഷം രൂപ - Kottayam General Hospital
ജില്ലാ പഞ്ചായത്തിന്‍റെ കീഴിലുള്ള ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ പേ വാര്‍ഡ്, ഐസൊലേഷന്‍ ഐ.സി.യു, വെന്‍റിലേറ്റര്‍, ജീവനക്കാര്‍ക്ക് ആവശ്യമായ പി.പി.ഇ കിറ്റുകള്‍, മാസ്‌കുകള്‍, സാനിറ്റൈസറുകള്‍ എന്നിവ ക്രമീകരിക്കും.

ജില്ലാ പഞ്ചായത്തിന്‍റെ കീഴിലുള്ള ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ പേ വാര്‍ഡ്, ഐസൊലേഷന്‍ ഐ.സി.യു, വെന്‍റിലേറ്റര്‍, ജീവനക്കാര്‍ക്ക് ആവശ്യമായ പി.പി.ഇ കിറ്റുകള്‍, മാസ്‌കുകള്‍, സാനിറ്റൈസറുകള്‍ എന്നിവയും ആവശ്യ മരുന്നുകളും ക്രമീകരിക്കും. പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടപ്പാക്കുന്നതിന് ജനറല്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തുക അനുവദിക്കാൻ തീരുമാനമായത്. കൂടാതെ ജില്ലയിലെ അനാഥാലയങ്ങള്‍ക്കും മാനസികരോഗ പുനരധിവാസ കേന്ദ്രങ്ങള്‍ക്കും കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി സൗജന്യ ഭക്ഷണം ലഭ്യമാക്കുന്നതിന് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. ട്രാൻസ് ജൻഡർ വിഭാഗത്തിൽപ്പെടുന്നവർക്ക് ഭക്ഷണം ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി.