കേരളം

kerala

ETV Bharat / state

തീക്കോയിക്കാർക്ക് ഭീക്ഷണിയായി പാറകൂട്ടം - കോട്ടയം

പാറക്കല്ലുകളുടെ അപകടാവസ്ഥ ദേശീയ ദുരന്ത നിവാരണ സംഘം സന്ദര്‍ശിച്ചു മനസിലാക്കി

kottayam  theekoyi  മാവടി  കോട്ടയം  തീക്കോയി
തീക്കോയിക്കാർക്ക് ഭീക്ഷണിയായി പാറകൂട്ടം

By

Published : Aug 11, 2020, 3:35 PM IST

കോട്ടയം: തീക്കോയി മാവടിയില്‍ നിരവധി വീടുകള്‍ക്ക് മുകളിലായി മലഞ്ചെരിവില്‍ സ്ഥിതിചെയ്യുന്ന പാറക്കല്ലുകളുടെ അപകടാവസ്ഥ ദേശീയ ദുരന്ത നിവാരണ സംഘം സന്ദര്‍ശിച്ചു. രാവിലെ എട്ട് മണിയോടെ തഹസില്‍ദാര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കുമൊപ്പമാണ് ഡല്‍ഹിയില്‍ നിന്നുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചത്. കല്ല് ഇവിടെ തുടരുന്നത് താഴെയുള്ള വീടുകള്‍ക്ക് ഭീഷണിയാണെന്ന് സംഘം വിലയിരുത്തി.

12-ഓളം വീടുകളാണ് ഈ പാറയ്ക്ക് താഴെഭാഗത്തായി ഉള്ളത്. 2018-ലെ മഴക്കാലത്തിനു ശേഷമാണ് പാറയ്ക്ക് ഇളക്കം തട്ടിത്തുടങ്ങിയത്. വര്‍ഷങ്ങളായി ഉറച്ചിരുന്ന പാറയുടെ ചില ഭാഗങ്ങൾ ഇളകി ഉരുണ്ട് താഴേക്കു പതിച്ചു തുടങ്ങി. ഏറ്റവും അടുത്തുള്ള കളത്തൂര്‍ ചിന്നമ്മയുടെ വീടിനു തൊട്ടടുത്തു വരെ എത്തിയ കല്ല് വീടിനു ഭീഷണിയായി ഇപ്പോഴും ഇവിടെയുണ്ട്. 2018 ജൂലൈ മാസത്തിലാണു നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്. പരാതിയുമായി എത്തിയതോടെ റവന്യു അധികൃതര്‍ സ്ഥലത്തെത്തി. തഹസില്‍ദാരുടെ നേതൃത്വത്തില്‍ എത്തിയ സംഘം അപകടാവസ്ഥ ജില്ല കലക്ടറെ ബോധ്യപ്പെടുത്തി.

തീക്കോയിക്കാർക്ക് ഭീക്ഷണിയായി പാറകൂട്ടം

തുടര്‍ നടപടി സ്വീകരിക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ രണ്ട് വര്‍ഷമായി കാര്യമായ നടപടികളുണ്ടായില്ല. കല്ലുകള്‍ പൊട്ടിച്ചുമാറ്റാമെന്നാണ് സ്ഥലം സന്ദര്‍ശിച്ച സംഘം വ്യക്തമാക്കിയത്. പക്ഷേ ഇതിന് കാലാവസ്ഥ അനുകൂലമായി മാറണം. പ്രദേശവാസികളെ ഒഴിപ്പിക്കുകയും റോഡ് ബ്ലോക്ക് ചെയ്യുകയും വേണ്ടിവരും. സന്ദര്‍ശനം സംബന്ധിച്ച റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറുമെന്നും കലക്‌ട്രേറ്റില്‍ നിന്നാവും തുടര്‍ നടപടികളുണ്ടാവുകയെന്നും തഹസില്‍ദാര്‍ അഷ്‌റഫ് പറഞ്ഞു.

തീക്കോയിക്കാർക്ക് ഭീക്ഷണിയായി പാറകൂട്ടം

പ്രദേശത്ത് 15 ലേറെ കല്ലുകള്‍ അടുക്കി വച്ച നിലയിലാണ്. ഇതില്‍ ഒന്നിന്റെ അടി ഇളകിയാല്‍ എല്ലാം താഴേക്കു പതിക്കും. പിന്നീട് ഉണ്ടാകുന്ന ദുരന്തം കണക്കാക്കാനാകില്ല. മഴക്കാലത്ത് പാറക്കെട്ടിനു സമീപത്തു കൂടി ശക്തമായ നീരൊഴുക്കുള്ളത് അപകട സാധ്യത കൂട്ടുന്നുണ്ട്. നിലവില്‍ വീട്ടുകാര്‍ പലരും ബന്ധുവീടുകളിലേയ്ക്ക് മാറിയിട്ടുണ്ട്. വില്ലേജ് ഓഫീസര്‍ ബിനു, പഞ്ചായത്ത് പ്രസിഡന്റ് ഷാജന്‍, വാര്‍ഡ് മെംബര്‍മാര്‍ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

തീക്കോയിക്കാർക്ക് ഭീക്ഷണിയായി പാറകൂട്ടം

ABOUT THE AUTHOR

...view details