കോട്ടയം: ‘വിറക് വീട്ടിലെത്തി കീറിത്തരുന്നതാണ് ’ എന്ന റോബിന്‍ എബ്രഹാമിന്‍റെ പരസ്യം കണ്ട് കോടാലിയുമായി അദ്ദേഹം വീട്ടിലെത്തുമെന്നു നിങ്ങള്‍ വിചാരിച്ചാൽ തെറ്റി. ഹൈഡ്രോളിക് മെഷീനുമായാണു വാഴൂർ കവുന്നിലം വരവുകാലായിൽ റോബിൻ എബ്രഹാം എത്തുക. കുറഞ്ഞ സമയപരിമിധിക്കുള്ളിൽ എത്ര വലിയ വിറക് ശേഖരവും റോബിന്‍ ഹൈഡ്രോളിക് മെഷീന്‍ കൊണ്ട് പെട്ടെന്ന് കീറിയെടുക്കും.
എട്ടു വർഷമായി കുവൈറ്റിലായിരുന്ന റോബിൻ കൊവിഡ് ആരംഭിക്കുന്നതിന് തൊട്ടു മുൻപാണ് നാട്ടിലെത്തിയത്. പിന്നീട് മടങ്ങി പോകാൻ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഒരു സ്വയം തൊഴില്‍ എന്നുള്ള ചിന്തയാണ് ഹൈഡ്രോളിക് മെഷീനില്‍ വിറക് വെട്ട് എന്നതിലേക്ക് എത്തുന്നത്.
രണ്ടു മാസം മുൻപാണ് മെഷീൻ ഘടിപ്പിക്കാനായി ഒരു പെട്ടി ഓട്ടോ വാങ്ങിയത്. പിന്നീട് മലപ്പുറത്ത് പോയി ഓട്ടോയിൽ യന്ത്രം സ്ഥാപിച്ചു. ഒരു ലിറ്റർ ഡീസലിൽ ഹൈഡ്രോളിക് മെഷീന്‍ ഒരുമണിക്കൂർ പ്രവർത്തിപ്പിക്കാം. കാഠിന്യം കുറഞ്ഞ തടികൾ ഒരുമണിക്കൂറിൽ ഒരു ടൺ കീറിയെടുക്കാം. ഒരു ടണ്‍ വിറക് കീറുന്നതിന് 800 രൂപയാണ് റോബിന്‍ ഈടാക്കുന്നത്.
റോബിന്‍ വിറക് വെട്ടുന്നത് വേറെ 'ലെവലില്‍'; വിറക് വെട്ടാന്‍ പുതിയ രീതി ഉപയോഗിച്ച് യുവസംരഭകന്‍ പാചകവാതകത്തിന് അനുദിനം വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീട്ടുകാര്‍ കൂടുതലായി വിറകിനെ ആശ്രയിക്കുന്നതുകൊണ്ട് റോബിന്‍റെ ഈ സംരഭം നല്ല രീതിയില്‍ പോകുകയാണ്. പുതിയ സംരഭം ആരംഭിച്ചതോടെ നാട്ടുകാർക്ക് ഉപകാരവും റോബിന് ഒരു തൊഴിലുമായി. മാതാപിതാക്കളായ ഏബ്രഹാമും സൂസമ്മയും ഭാര്യ ആൻസിയും റോബിന്‍റെ സംരഭത്തിന് പിന്തുണയുമായി ഒപ്പമുണ്ട്. വിറകു കീറണമെന്നുണ്ടെകിൽ ഒരു ഫോൺ വിളിയിൽ റോബിൻ വീട്ടുമുറ്റത്തുണ്ടാവും.
ALSO READ:12 പേര്‍ എണ്ണാനെടുത്തത് 8 മണിക്കൂർ ; ഒരു രൂപ നാണയങ്ങൾ സ്വരുക്കൂട്ടി സ്വപ്‌ന ബൈക്ക് വാങ്ങി യുവാവ്