കോട്ടയം: പട്ടാപ്പകല്‍ ഡെലിവറി ബോയ് ചമഞ്ഞ് വീട്ടില്‍ കയറി യുവതിയെ അടിച്ചുവീഴ്ത്തി മാല കവര്‍ന്നു. കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയിലാണ് സംഭവം. ആലമ്പരപ്പ് കൊച്ചുമാടശേരി അജിത്തിന്റെ ഭാര്യ ഊര്‍മിള (23) ആണ് ആക്രമണത്തിനിരയായത്. മോഷ്ടാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി.
വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവമുണ്ടായത്. യുവതിയും നാലും രണ്ടും വയസുള്ള മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഫ്ലിപ്കാർട്ടിൽ നിന്നും ഡെലിവറിയുമായി എത്തിയയാള്‍ എന്ന വ്യാജേനയാണ് മോഷ്ടാവെത്തിയതെന്ന് പൊലീസ് പറയുന്നു. ഫ്ലിപ്കാർട്ടിൽ സാധനം ഓര്‍ഡര്‍ ചെയ്തിരുന്നതിനാലും ഡെലിവറി ബോയ് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ തോളില്‍ ബാഗുണ്ടായിരുന്നതിനാലും യുവതിക്ക് സംശയം തോന്നിയില്ല. മാല പൊട്ടിക്കാന്‍ ശ്രമിച്ചതോടെ യുവതി തടഞ്ഞുവെങ്കിലും പിന്നാലെ യുവതിയെ മുഖത്തിടിച്ച് വീഴ്ത്തിയ ശേഷം മാല പൊട്ടിച്ച് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.