കോട്ടയം:കാലാവസ്ഥ വ്യതിയാനം വിതച്ച കൃഷി നാശത്തില്‍ വലഞ്ഞ് അപ്പര്‍ കുട്ടനാടന്‍ പാടശേഖരങ്ങളിലെ നെല്‍ കര്‍ഷകര്‍. ആവശ്യമായ സമയത്ത് കൃഷിയ്‌ക്ക് മഴ ലഭിക്കാത്തതാണ് ഇത്തവണ കൃഷിയ്‌ക്ക് വന്‍ തിരിച്ചടിയായത്. മാത്രമല്ല വിളകള്‍ക്കൊപ്പം കളകള്‍ വളര്‍ന്നതും നെല്‍ കൃഷി നശിക്കാന്‍ കാരണമായി (Rice Cultivation In Kottayam).
വൈക്കത്ത് ഏറ്റവും കൂടുതല്‍ നെല്‍ കൃഷി ചെയ്യുന്ന വെച്ചൂരിലെ പാടശേഖരങ്ങളിലെ ഇത്തവണത്തെ വിളവെടുപ്പ് കര്‍ഷകരെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ ഒരു ഏക്കറില്‍ നിന്നും 18 ക്വിന്‍റല്‍ മുതല്‍ 24 ക്വിന്‍റല്‍ വരെ നെല്ല് ലഭിച്ചിരുന്ന വെച്ചൂരിലെ കര്‍ഷകര്‍ക്ക്. എന്നാല്‍ ഇത്തവണ കാലാവസ്ഥ വ്യതിയാനത്തില്‍ വലഞ്ഞ കര്‍ഷകര്‍ക്ക് ലഭിച്ചത് ഒരു ഏക്കറില്‍ നിന്നും വെറും 10 ക്വിന്‍റല്‍ മുതല്‍ 18 ക്വിന്‍റല്‍ നെല്ല് മാത്രം (Weather Damages Rice Cultivation).
പാടശേഖരങ്ങളില്‍ വിത്ത് വിതച്ചതിന് പിന്നാലെയുണ്ടായ കനത്ത മഴയില്‍ പാടത്ത് നിന്നും വെള്ളം വറ്റിക്കാന്‍ കര്‍ഷകര്‍ക്കായില്ല. മാത്രമല്ല വിതച്ച വിത്തുകള്‍ മുളച്ച് പൊന്തിയതിന് പിന്നാലെ മഴ ലഭിക്കേണ്ട സമയത്ത് ഒട്ടും മഴയും ലഭിച്ചില്ല. നെല്‍ച്ചെടിയുടെ വളര്‍ച്ചയ്‌ക്ക് ശുദ്ധജലം അനിവാര്യമാണ്. ഇത് ലഭിക്കാതയോടെ അത് വിളകളുടെ വളര്‍ച്ചയെ ബാധിച്ചു (Rice Farming In Kottayam).
വെച്ചൂരിലെ ഏറ്റവും വലിയ പാടശേഖരങ്ങളാണ് പൂവത്തിക്കരി, പുതുക്കരി, തേവർക്കരി, പുല്ലുകുഴിച്ചാൽ, തേവർകരി, അരികുപുറം തടുങ്ങിയവ. ഇതില്‍ പൂവത്തിക്കരിയാണ് ഏറ്റവും വിസ്‌തൃതി കൂടിയത്. 540 ഏക്കറിലായാണ് പൂവത്തിക്കരി പാടശേഖരം പരന്ന് കിടക്കുന്നത്. എന്നാല്‍ പുതുക്കരിയാകട്ടെ 458 ഏക്കറിലായി വ്യാപിച്ച് കിടക്കുന്നതാണ്. വെച്ചൂരിലെ ഈ ആറ് പാടശേഖരങ്ങളിലും കൊയ്‌ത്ത് നടക്കുകയാണ്. കൊയ്‌ത്ത് അവസാന ഘട്ടത്തിലാകുന്ന സമയത്ത് കര്‍ഷകരുടെ മനസില്‍ ഭീതി നിറയുകയാണിപ്പോള്‍.