കോട്ടയം: ഗാന്ധി നഗറിൽ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ ശശിധരൻ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശശിധരന്‍റെ തലക്ക് പിന്നിലേറ്റ വെട്ടാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്. തലയിലേറ്റ മുറിവ് ആഴത്തിലുള്ളതാണ്. സമാനമായ രീതിയിൽ ശരീരത്തിന്‍റെ പല ഭാഗത്തും മുറിവുകൾ ഉള്ളതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.
റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍റെ മരണം; കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് - എസ്.ഐ ശശിധരൻ
ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ വീട്ടിൽ നിന്നും നടക്കാനിറങ്ങിയ ശശിധരനെ റോഡ് സൈഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് കസ്റ്റഡിയിലാണ്.
മരണം
സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ യുവാവ് പൊലീസ് കസ്റ്റഡിയിലാണ്. ഞായറാഴ്‌ച പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയ ശശിധരനെ പിന്നീട് റോഡ് സൈഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ആറ് വർഷം മുമ്പാണ് എസ്.ഐ ആയി ശശിധരൻ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നിന്നും റിട്ടയേഡ് ചെയ്യുന്നത്.