കേരളം

kerala

ETV Bharat / state

ആനുകൂല്യങ്ങൾ ലഭിച്ചില്ല; തീ കൊളുത്തിയ റിട്ട. എ.എസ്.ഐ മരിച്ചു - പൊലീസ് ആത്മഹത്യ

ഇന്നലെ വൈകിട്ട് മൂന്നരയോയാടെയാണ് ശശികുമാർ തിരുനക്കര മൈതാനത്ത് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.

ആനുകൂല്യങ്ങൾ ലഭിച്ചില്ല തീകൊളുത്തിയ റിട്ട. എ.എസ്.ഐ.മരിച്ചു.  retired asi committed suicide  retired asi committed suicide kottayam  kottayam  police suicide  police suicide kottayam  റിട്ട. എ.എസ്.ഐ ആത്മഹത്യ  പൊലീസ് ആത്മഹത്യ  കോട്ടയം
ആനുകൂല്യങ്ങൾ ലഭിച്ചില്ല; തീ കൊളുത്തിയ റിട്ട. എ.എസ്.ഐ മരിച്ചു

By

Published : Feb 25, 2021, 11:47 AM IST

കോട്ടയം:പൊലീസ് വകുപ്പിൽ നിന്നും സേവന കാലത്തെ ആനുകൂല്യങ്ങൾ ലഭിക്കാത്തതിന്‍റെ നിരാശയിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ച റിട്ട. എ.എസ്.ഐ മരിച്ചു. കോട്ടയം നഗരമധ്യത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച റിട്ട. എ.എസ്.ഐ കൊല്ലട് നെടുംപറമ്പിൽ ശശികുമാറാണ് ഇന്ന് പുലർച്ചെ ഒന്നരയോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് മരിച്ചത്.

ഇന്നലെ വൈകിട്ട് മൂന്നരയോയാടെയാണ് അദ്ദേഹം തിരുനക്കര മൈതാനത്ത് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ 85 ശതമാനത്തിനു മുകളിൽ പൊള്ളലേറ്റ നിലയിലായിരുന്നു. പാലാ രാമപുരം സ്‌റ്റേഷനിലെ എ.എസ്.ഐ ആയിരുന്നു ഇദ്ദേഹം. അഞ്ച് വർഷം മുൻപ് സ്വയം വിരമിക്കാൻ അപേക്ഷ നൽകിയിരുന്നു എന്നാൽ അപേക്ഷ തീർപ്പായിരുന്നില്ല. അതേസമയം അകാരണമായി ജോലിക്ക് ഹാജരാകാതിരുന്നതിനെ ശശികുമാറിനെ അഞ്ച് വർഷം മുൻപ് സർവീസിൽനിന്ന് നീക്കം ചെയ്തു എന്നാണ് ഔദ്യോഗിക വിശദീകരണം.

ABOUT THE AUTHOR

...view details