കോട്ടയം: കടന്നല്‍ക്കുത്തേറ്റ് മധ്യവയസ്കന്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ഭീതിയുടെ നിഴലിലാണ് മീനച്ചില്‍ ഗ്രാമപഞ്ചായത്തിലെ വള്ളോംകയം നിവാസികള്‍. രണ്ട് വലിയ കടന്നല്‍കൂടുകളാണ് ഈ മേഖലയില്‍ ഉള്ളത്. ഇവ നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെ നാളുകളായുള്ള ആവശ്യം. മീനച്ചില്‍ പഞ്ചായത്ത് 12-ാം വാര്‍ഡിലാണ് കടന്നല്‍ കൂടുകള്‍ ഉള്ളത്. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ മരത്തില്‍ ഏഴടി ഉയരത്തിലാണ് ഒരു കടന്നല്‍ക്കൂടുള്ളത്. മറ്റൊന്ന് സമീപത്തെ കുളിക്കടവിനോട് ചേര്‍ന്നാണ്.
കടന്നല്‍ക്കൂടുകളെ ഭയന്ന് വള്ളോംകയം പ്രദേശവാസികള്‍ - Residents of Vallomkayam fearing encroachments
മാനത്തൂരില്‍ ഇന്നലെ കടന്നല്‍ക്കുത്തേറ്റ് ഒരാള്‍ മരിക്കുകയും മൂന്നോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് ഇവ നീക്കം ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം
കടന്നല്‍ക്കൂടുകളെ ഭയന്ന് വള്ളോംകയം പ്രദേശവാസികള്‍
മാനത്തൂരില്‍ ഇന്നലെ കടന്നല്‍ക്കുത്തേറ്റ് ഒരാള്‍ മരിക്കുകയും മൂന്നോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് ഇവ നീക്കം ചെയ്യണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. അതേസമയം, വരുംദിവസങ്ങളില്‍ തന്നെ കടന്നലുകളെ നീക്കംചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വാര്‍ഡ് അംഗം കെ ബി സുരേഷ് അറിയിച്ചു.