കോട്ടയം: കൊവിഡിനോടുള്ള യുദ്ധത്തിലാണ് ലോകം. ആശങ്കകളും മരണഭീതിയും നിറച്ച് കൊവിഡ് പടര്‍ന്നുകൊണ്ടേയിരിക്കുന്നു. എങ്കിലും പ്രതീക്ഷകൾ അവസാനിക്കുന്നില്ല. റാന്നിയിലെ വൃദ്ധദമ്പതികളും അവരെ പരിചരിച്ചതിലൂടെ രോഗം ബാധിച്ച നേഴ്‌സുമടക്കം നിരവധി പേര്‍ നമുക്ക് മുന്നില്‍ പ്രതീക്ഷയുടെ മാതൃകകൾ തീര്‍ക്കുന്നു. അപകട വൈറസിനെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പൊരുതി തോൽപ്പിച്ച നേഴ്‌സും തൃപ്പൂണിത്തുറ സ്വദേശിയുമായ രേഷ്‌മ മോഹന്‍ദാസ് വീണ്ടും ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിക്കെത്താന്‍ സന്നദ്ധത പ്രകടിപ്പിക്കുമ്പോൾ ആ പ്രതീക്ഷ ഇരട്ടിയാകുന്നു.
തളരില്ല പകരം താങ്ങാവും; കൊവിഡിനെതിരെ പോരാടിയ മാലാഖ പറയുന്നു
ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിക്കെത്താന്‍ സന്നദ്ധത പ്രകടിപ്പിച്ച് കൊവിഡ് 19നെ പൊരുതി തോൽപ്പിച്ച നഴ്‌സ് രേഷ്‌മ മോഹന്‍ദാസ്
മാര്‍ച്ച് 24നായിരുന്നു രേഷ്‌മയ്‌ക്ക് രോഗം സ്ഥിരീകരിക്കുന്നത്. മാർച്ച് 12 മുതൽ 22 വരെയായിരുന്നു കോട്ടയം മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിലെ രേഷ്‌മയുടെ ഡ്യൂട്ടി. കൊവിഡ് 19 സ്ഥിരീകരിച്ച് റാന്നിയിൽ നിന്നും മെഡിക്കൽ കോളജിലെത്തിച്ച വൃദ്ധ ദമ്പതികളെയായിരുന്നു പരിചരിച്ചത്. രോഗബാധയെ തെല്ലും ഭയക്കാതെ ചിട്ടയായ പരിചരണം. പക്ഷേ പ്രായാധിക്യമേറിയ ഇരുവരുമായി പലപ്പോഴും അടുത്തിടപഴകേണ്ടി വന്ന രേഷ്‌മയ്‌ക്ക് എപ്പോഴോ ഇവരിൽ നിന്നും വൈറസ് ബാധയേൽക്കുകയായിരുന്നു.
ഡ്യൂട്ടി അവസാനിച്ച പിറ്റേ ദിവസം രേഷ്‌മയ്‌ക്ക് ചെറിയ പനി അനുഭവപ്പെട്ടു. തുടർന്ന് കൊവിഡ് രോഗലക്ഷണങ്ങൾ കാണിച്ചതോടെ ഇവരെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യപ്രവർത്തകയ്‌ക്ക് കൊവിഡ് 19 എന്ന വാർത്ത ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയെങ്കിലും വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് ഡോക്‌ടര്‍മാരുടെയും സഹപ്രവര്‍ത്തകരുടെയും സഹായത്തോടെ കൊവിഡിനെ രേഷ്‌മ ശരീരത്തിൽ നിന്നകറ്റി. പൂർണ രോഗമുക്തയായി ഏപ്രിൽ മൂന്നിന് വീട്ടിലേക്ക് മടങ്ങുകയും ചെയ്‌തു. മടക്കയാത്രക്കയ്‌ക്ക് മുമ്പ് രേഷ്‌മ സഹപ്രവർത്തകരോടും തന്‍റെ മുതിർന്ന ഉദ്യോഗസ്ഥരോടും പറഞ്ഞത് ഇത്രമാത്രം...14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഐസൊലേഷൻ വാർഡിൽ തന്നെ ഡ്യൂട്ടിയിൽ തിരികെ പ്രവേശിക്കാൻ താൻ തയ്യാറാണ്. കൃത്യവും ചിട്ടയുമായ പരിചരണത്തിലൂടെ കൊവിഡിനെ അതിജീവിക്കാമെന്ന സന്ദേശമാണ് രേഷ്‌മ തന്‍റെ ജീവിതത്തിലൂടെ പങ്കുവെക്കുന്നത്. രേഷ്‌മയുടെ സന്നദ്ധതയ്‌ക്ക് ആരോഗ്യയമന്ത്രിയടക്കമുള്ളവർ അഭിനന്ദനം അര്‍പ്പിക്കുകയും ചെയ്തിരുന്നു.