കോട്ടയം: എംജി സര്‍വകലാശാലയില്‍ നിന്ന് രണ്ടുതവണ ലൈംഗിക അതിക്രമം നേരിട്ടെന്ന് ഗവേഷണ വിദ്യാര്‍ഥിനി. നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജിയിലെ ഗവേഷണ വിദ്യാര്‍ഥിനിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഗവേഷക പഠനത്തിന് അനുമതി നിഷേധിച്ചെന്നും ജാതീയ അധിക്ഷേപം നടത്തിയെന്നും ആരോപിച്ച് നിരാഹാരമിരിക്കുന്ന വിദ്യാര്‍ഥിനിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
2014 ലാണ് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നത്. സെന്‍ററിലെ റിസര്‍ച്ച് വിദ്യാര്‍ഥിയായിരുന്ന ആന്ധ്ര സ്വദേശി ശ്രീനിവാസ റാവു തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. സെന്‍ററില്‍ ജോലിചെയ്യുന്ന ചാള്‍സ് സെബാസ്റ്റിയന്‍ എന്ന ആളില്‍ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്നും വിദ്യാര്‍ഥിനി പറഞ്ഞു.
പരാതി പറഞ്ഞു, രേഖാമൂലം നല്‍കിയില്ല
അന്ന് വകുപ്പു മേധാവിയായിരുന്ന ഇപ്പോഴത്തെ വിസി സാബു തോമസ്, ജോയിന്‍റ് ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കല്‍ എന്നിവരോട് ലൈംഗിക അതിക്രമം സംബന്ധിച്ച് പരാതിപ്പെട്ടു വെങ്കിലും നടപടിയും സ്വീകരിച്ചില്ലെന്നാണ് പരാതി. എന്നാല്‍ രേഖാമൂലം പരാതി നല്‍കിയിരുന്നില്ലെന്നും വിദ്യാര്‍ഥിനി പറഞ്ഞു.