കോട്ടയം: കൊവിഡ് വ്യാപനത്തോടെ നീന്തല്‍ പരിശീലന കേന്ദ്രങ്ങളുടെ നടത്തിപ്പും പ്രതിസന്ധിയിലായി. തുടര്‍ച്ചയായി അടഞ്ഞ് കിടക്കുന്നത് സ്വിമ്മിംഗ് പൂളുകള്‍ നശിക്കാന്‍ കാരണമാകുമെന്നു ഉടമസ്ഥര്‍ പറയുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്വിമ്മിംഗ് പൂളുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കണമെന്ന അവശ്യമാണ് ഉയരുന്നത്.
നീന്തല്‍ പരിശീലന കേന്ദ്രങ്ങൾ പ്രതിസന്ധിയിൽ ഘട്ടം ഘട്ടമായി രാജ്യത്ത് അണ്‍ലോക്കിംഗ് പ്രക്രിയ ആരംഭിച്ചെങ്കിലും സ്വിമ്മിംഗ് പൂളുകള്‍ക്ക് ഇതേവരെ പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടില്ല. തുടര്‍ച്ചയായി അടഞ്ഞുകിടക്കുന്നത് ജില്ലയിലെ എല്ലാ സ്വിമ്മിംഗ് പൂളുകളേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സ്വിമ്മിംഗ് പൂളുകളിലെ ജോലിക്കാരുടെ എണ്ണം ഒന്നിലേക്ക് ചുരുക്കിയതായി ജില്ലയിലെ പ്രധാന സ്വിമ്മിംഗ് പൂള്‍ നടത്തിപ്പുകാരും പരിശീലകരുമായ തോപ്പന്‍സ് സ്വിമ്മിംഗ് അക്കാഡമി പ്രവര്‍ത്തകര്‍ പറഞ്ഞു. ഏപ്രില്‍ മെയ് മാസങ്ങളിലാണ് മല്‍സരങ്ങള്‍ക്കുള്ള പരിശീനത്തിനും നീന്തല്‍ പഠനത്തിനുമായി കൂടുതല്‍ ആളുകള്‍ എത്തുന്നത്. രണ്ട് മാസം കൊണ്ട് ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് മറ്റ് മാസങ്ങളിലെ ചിലവിനുള്ള തുകയും പ്രധാനമായും കണ്ടെത്തിയിരുന്നത്. പ്രവര്‍ത്തനമില്ലാത്തപ്പോഴും സ്വിമ്മിംഗ് പൂളുകളുടെ പരിപാലനത്തിനായി തുക കണ്ടെത്തണം. കൊവിഡ് മാനണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് നീന്തല്‍കുളങ്ങള്‍ക്കും പ്രപര്‍ത്തനാനുമതി നല്‍കണമെനാണ് നീന്തല്‍ പരിശീലകരുടെ ആവശ്യം.