കോട്ടയം: പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിതമായ കോട്ടയം ചെറിയ പള്ളിയിലെ പുരാതന ചുമര്‍ചിത്രങ്ങള്‍ക്ക് പുതുജീവന്‍. 300 വര്‍ഷത്തിലധികം പഴക്കമുള്ള ചുമര്‍ചിത്രങ്ങള്‍ അതേ പഴമ നിലനിര്‍ത്തി കൊണ്ടാണ് നവീകരിച്ചിരിക്കുന്നത്. ക്രിസ്തുവിന്‍റെ ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങളും ദൈവമാതാവിന്‍റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുമാണ് ചിത്രങ്ങളുടെ പ്രമേയം.
പുരാതന ചുമര്‍ചിത്രങ്ങള്‍ക്ക് പുതുജീവന്‍
പാശ്ചാത്യ ശൈലിയിലുള്ള ചുമര്‍ചിത്രങ്ങളാണ് പതിനാറാം നൂറ്റാണ്ടില്‍ സ്ഥാപിതമായ കോട്ടയം ചെറിയ പള്ളിയിലുള്ളത്
ചുമര്‍ചിത്രം
കാലപ്പഴക്കം മൂലം ഇവയില്‍ പലതിനും മങ്ങലേറ്റിട്ടുണ്ട്. പ്രകൃതിദത്തമായ ഇലഛായങ്ങളും പുഷ്പ ചാറുകളും ഉപയോഗിച്ചാണ് ചിത്രങ്ങള്‍ വരച്ചിട്ടുള്ളത്. അതേ മാതൃക പിൻതുടർന്നാണ് ചിത്രങ്ങൾ മോടി പിടിപ്പിച്ചിരിക്കുന്നതും. കേരളത്തിലെ മഹാക്ഷേത്രങ്ങളില്‍ കണ്ട് വരാറുള്ള ചുമര്‍ചിത്രങ്ങളില്‍ നിന്ന് വിഭിന്നമായി പാശ്ചാത്യ ശൈലിയാണ് ഈ ചുമർ ചിത്രങ്ങൾക്കുള്ളത്. ചുമര്‍ചിത്ര കലാകാരനായ വി.എം ജിജു ലാലും സംഘവും മൂന്ന് മാസം നീണ്ട പരിശ്രമത്തിലൂടെയാണ് ചുമര്‍ചിത്രങ്ങള്‍ നവീകരിച്ചത്.
Last Updated : Jan 13, 2020, 11:57 PM IST