കോട്ടയം :പാലായിൽ വിദ്യാർഥിയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. നിതിനയെ കൊല്ലുമെന്ന് സുഹൃത്തിന് പ്രതി നേരത്തേ മെസേജ് അയച്ചിരുന്നു.
ഒറ്റ വാറലില്‍ തന്നെ പെൺകുട്ടിയുടെ വോക്കൽ കോഡ് അറ്റുപോയതിനാൽ എങ്ങനെ കൊല ചെയ്യാമെന്ന കാര്യത്തിൽ പ്രതി പരിശീലനം നടത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നു. പഞ്ചഗുസ്‌തി ചാമ്പ്യൻ ആയ പ്രതിക്ക് എളുപ്പത്തിൽ കൃത്യം ചെയ്യാൻ ആയെന്നും റിപ്പോർട്ടിൽ പറയുന്നു.