കേരളം

kerala

ETV Bharat / state

ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ചതായി പി സി ജോർജ് - പി.സി ജോർജ്ജ് ബിജെപി

പാർട്ടിക്ക് ഗുണകരമല്ലാത്തിനാലാണ് എന്‍.ഡിഎയുടെ ഘടകകക്ഷിയാവേണ്ടെന്ന് തീരുമാനിച്ചതെന്നും പി സി ജോർജ്

ജോർജ്ജ്

By

Published : Nov 5, 2019, 7:50 PM IST

Updated : Nov 5, 2019, 7:57 PM IST

കോട്ടയം: പാര്‍ട്ടിക്ക് ഗുണകരമല്ലാത്തതിനാലാണ് ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ . രണ്ട് മുന്നണിയും ഒപ്പം കൂട്ടാതിരുന്നതിനാലാണ് ബിജെപിക്കൊപ്പം പോകേണ്ടിവന്നത്. നിലവിലെ സാഹചര്യത്തില്‍ ആ ബന്ധം പാര്‍ട്ടിയ്ക്ക് ഗുണകരമല്ലെന്ന് തിരിച്ചറിഞ്ഞതായും പി സി ജോർജ് പറഞ്ഞു. പി.സി ജോര്‍ജ്ജിനൊപ്പമുള്ള ആളുകളെല്ലാം പോയെന്നാണ് പലരും കരുതിയത്. വെറുതെ ചിലര്‍ ആരോപണം ഉന്നയിക്കുകയാണ്. പാര്‍ട്ടിയ്ക്ക് ആള്‍ബലം കൂടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ചതായി പി സി ജോർജ്

എന്‍ഡിഎയുടെ ഘടകകക്ഷിയാവേണ്ടതില്ല എന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. മറ്റ് കുറ്റങ്ങളൊന്നും പറയാനില്ലാത്തതിനാലാണ് ആരോപണങ്ങള്‍ ഉയരുന്നത്. 28 റോഡ് വര്‍ക്കുകള്‍ ടെന്‍ഡര്‍ ചെയ്ത് കിടക്കുകയാണ്. ഇതൊന്നും കാണാതെ ചിലര്‍ സമരവുമായി നടക്കുകയാണെന്നും പി സി ജോർജ് എം എല്‍ എ പറഞ്ഞു.

Last Updated : Nov 5, 2019, 7:57 PM IST

ABOUT THE AUTHOR

...view details