അക്ഷര നഗരി ഇനിയുളള നാല് ദിനങ്ങളില്‍ യുവത്വത്തിന്‍റെ കലാ മാമാങ്കത്തില്‍ മതിമറക്കും. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് സംസ്കാരിക ഘോഷയാത്രയോടെയാണ് തുടക്കം. തിരുനക്കര മൈതാനിയിലെ പ്രധാനവേദിയില്‍ നാല് മണിക്ക് നടന്‍ ഹരിശ്രീ അശോകന്‍ തിരിതെളിക്കുന്നതോടെ കലാമത്സരങ്ങള്‍ ആരംഭിക്കും.
എംജി സര്‍വകലാശാല കലോത്സവ മേളക്ക് ഇന്ന് അക്ഷര നഗരിയില്‍ തുടക്കം - കലോത്സവംക
പ്രളയം തകര്‍ത്ത കേരളത്തിന്‍റെ ഓര്‍മകളില്‍ കലോത്സവത്തിന് "അലത്താളം" എന്നാണ് പേര്. 57 ഇനങ്ങളിലായി 361 മത്സരാര്‍ഥികള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും.
പ്രളയം തകര്‍ത്ത കേരളത്തിന്‍റെ ഓര്‍മകളില്‍ കലോത്സവത്തിന് "അലത്താളം" എന്നാണ് പേര്.57 ഇനങ്ങളിലായി 361 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. തിരുനക്കര മൈതാനം, സിഎംഎസ് കോളേജ്ഗേറ്റ് ഹാള്‍, ബസേലിയസ് കോളേജ് ഹാള്‍, ബിസിഎം കോളേജ് ഹാള്‍, സിഎംഎസ് കോളേജ് സെമിനാര്‍ ഹാള്‍, ബസേലിയസ് കോളേജ് സെമിനാര്‍ ഹാള്‍, ബിസിഎം കോളേജ് സെമിനാര്‍ ഹാള്‍ എന്നിവിടങ്ങളിലാണ് വേദികള്‍.
പ്രളയത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്തിയ മത്സ്യ തൊഴിലാളികളെ ചടങ്ങില്‍ ആദരിക്കും. നാലാം തീയതിയാണ് കലാമേളയുടെ സമാപനം.