കേരളം

kerala

ETV Bharat / state

പിജെ ജോസഫിനോടുള്ള അനുകൂല നിലപാട് തിരുത്തി പിസി ജോർജ് - പിജെ ജോസഫ്

സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയായി ഓടിനടക്കുന്നത് പാർട്ടിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അതിനാൽ തന്നെ ജോസഫിന് ഒരിടത്തും പിന്തുണക്കില്ല. ജോസഫിന്‍റെ ദുര്‍വാശി മൂലം മുന്നണിയും അണികളും ആണ് പ്രതിസന്ധിയിലാക്കുന്നതെന്നും ജോര്‍ജ്ജ് ആരോപിച്ചു.

പിസി ജോർജ്

By

Published : Mar 15, 2019, 5:39 PM IST

കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി പിജെ ജോസഫ് കോട്ടയത്ത് എത്തിയാൽ ജനപക്ഷത്തിന്‍റെ പൂർണപിന്തുണ ജോസഫിന് നല്‍കും എന്ന നിലപാടില്‍ തിരുത്തുമായി പിസി ജോര്‍ജ്ജ്. സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ഓടിനടക്കുന്ന പിജെ ജോസഫ് കേരള രാഷ്ട്രീയത്തിന് തന്നെ അപമാനമാണെന്ന് ജോര്‍ജ്ജ് പറഞ്ഞു.

സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥിയായി ഓടിനടക്കുന്നത് പാർട്ടിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അതിനാൽ തന്നെ ജോസഫിന് ഒരിടത്തും പിന്തുണക്കില്ല. ജോസഫിന്‍റെ ദുര്‍വാശി മൂലം മുന്നണിയും അണികളും ആണ് പ്രതിസന്ധിയിലാക്കുന്നതെന്നും ജോര്‍ജ്ജ് ആരോപിച്ചു.

പിജെ ജോസഫിനോടുള്ള അനുകൂല നിലപാട് തിരുത്തി പിസി ജോർജ്

പിജെ ജോസഫ് കേരള രാഷ്ട്രീയത്തിന് തന്നെ അപമാനമാണെന്നും കേരള കോൺഗ്രസ് പിരിച്ചുവിടണമെന്നും പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. എന്നാല്‍ കോൺഗ്രസ് പ്രവേശനം ലക്ഷ്യംവെച്ച് നിൽക്കുന്ന ജനപക്ഷമുന്നണി കോൺഗ്രസ് നേതൃത്വത്തിൻെറ പ്രതിസന്ധി മുന്നിൽകണ്ടാണ് നിലപാടില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നും ആരോപണമുണ്ട്.

ABOUT THE AUTHOR

...view details