കോട്ടയം:143-ാമത് മന്നം ജയന്തി ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിൽ പൂർത്തയായി. ജനുവരി ഒന്ന്, രണ്ട് തിയതികളിലായാണ് ആഘോഷങ്ങൾ നടക്കുന്നത്. മന്നം സമാധിയിൽ പുഷ്‌പാർച്ചന, മന്നം ജയന്തി സമ്മേളനം, കലാപരിപാടികൾ എന്നിങ്ങനെയാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികൾ.
മന്നം ജയന്തി ആഘോഷം; ഒരുക്കങ്ങൾ പൂർത്തയായി - മന്നം ജയന്തി ഒരുക്കങ്ങൾ
ജനുവരി ഒന്നിന് അഖില കേരളാ നായർ പ്രതിനിധി സമ്മേളനത്തോടെ ആരംഭിക്കുന്ന ആഘോഷങ്ങളിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ മുഖ്യ പ്രഭാഷണം നടത്തും

ജനുവരി ഒന്നിന് അഖില കേരളാ നായർ പ്രതിനിധി സമ്മേളനത്തോടെ ആരംഭിക്കുന്ന ആഘോഷങ്ങളിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ മുഖ്യ പ്രഭാഷണം നടത്തും. രണ്ടിന് നടക്കുന്ന മന്നം ജയന്തി സമ്മേളനം ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. 20,000 പേർക്ക് ഇരിക്കാവുന്ന സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. വിദൂര സ്ഥലങ്ങളിൽ നിന്നും എത്തുന്നവർക്ക് എൻഎസ്എസ് കോളജിൽ താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പെരുന്നയിലെത്തുന്നവർക്ക് ഭക്ഷണം സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.