കോട്ടയം:സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർക്ക് പോലും ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു. പൊലീസ് വാഹനത്തിൽ എത്തി എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതായാണ് ഗവർണർ പറയുന്നത് (Ramesh Chennithala on SFI protest against Governor). ഇത് മുഖ്യമന്ത്രിയുടെ അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും ഫലമെന്നും മുൻ പ്രതിപക്ഷ നേതാവ്.
മുഖ്യമന്ത്രി നൽകിയ ലൈസൻസിലാണ് എസ് എഫ് ഐ പ്രവർത്തകരുടെ അതിക്രമം. ഗവർണറുമായി തങ്ങൾക്കും പല തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. എന്നാൽ ഈ രീതിയിലല്ല അത്തരം അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.