കേരളം

kerala

ETV Bharat / state

സിപിഐ മാർച്ച്: പൊലീസ് നടപടിക്കെതിരെ രമേശ് ചെന്നിത്തല - രമേശ് ചെന്നിത്തല

മർദ്ദിച്ചവർക്കെതിരെയാണ് കേസ്  എടുക്കേണ്ടതെന്നും ഇപ്പോൾ കേസെടുത്ത നടപടി തെറ്റായ നയമെന്നും രമേശ് ചെന്നിത്തല

പൊലീസ് നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ്

By

Published : Jul 28, 2019, 4:57 PM IST

കോട്ടയം: എറണാകുളം ഐജി ഓഫീസ് മാർച്ചിൽ പങ്കെടുത്ത സിപിഐ നേതാക്കൾക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിന്‍റേത് വികലമായ പൊലീസ് നയമാണ്. മർദ്ദിച്ചവർക്കെതിരെയാണ് കേസ് എടുക്കേണ്ടതെന്നും ഇപ്പോൾ കേസെടുത്ത നടപടി തെറ്റായ നയമെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു. പിണറായി വിജയന്‍റെ പൊലീസ് നയത്തെ സിപിഐ അംഗീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

എറണാകുളം ഐജി ഓഫീസ് മാർച്ച് നടത്തിയ സിപിഐ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ജില്ലാ സെക്രട്ടറി പി രാജു, എൽദോ എബ്രഹാം എംഎൽഎ എന്നിവർ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത് അനുമതിയില്ലാതെ, പൊലീസിനെ കല്ലുകളും കുറുവടികളും ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു, ബാരിക്കേഡുകള്‍ തള്ളിയിട്ട് പൊലീസുകാരെ പരിക്കേല്‍പ്പിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.

ABOUT THE AUTHOR

...view details