കേരളം

kerala

രാമപുരം ആരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിലേക്ക് മാറ്റി

By

Published : Apr 6, 2020, 11:47 PM IST

അന്തരിച്ച മുന്‍ ധനകാര്യമന്ത്രി കെ.എം മാണിയുടെ പ്രത്യേക താല്‍പര്യപ്രകാരം നബാര്‍ഡ് സ്‌കീമിലുള്‍പ്പെടുത്തി 10.50 കോടി രൂപ ചിലവില്‍ നിര്‍മിച്ച കെട്ടിടത്തിന്‍റെ ഉദ്‌ഘാടനം നേരത്തെ കഴിഞ്ഞിരുന്നെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല

രാമപുരം ആരോഗ്യ കേന്ദ്രം ഇനി മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും  രാമപുരം ആരോഗ്യ കേന്ദ്രം  Ramapuram Health Center  ധനകാര്യമന്ത്രി കെ.എം മാണി
രാമപുരം ആരോഗ്യ കേന്ദ്രം ഇനി മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും

കോട്ടയം: രാമപുരം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. അന്തരിച്ച മുന്‍ ധനകാര്യമന്ത്രി കെ.എം മാണിയുടെ പ്രത്യേക താല്‍പര്യപ്രകാരം നബാര്‍ഡ് സ്‌കീമിലുള്‍പ്പെടുത്തി 10.50 കോടി രൂപ ചിലവില്‍ നിര്‍മിച്ച കെട്ടിടത്തിന്‍റെ ഉദ്‌ഘാടനം നേരത്തെ കഴിഞ്ഞിരുന്നെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകള്‍ എന്നിവ ചേര്‍ന്ന് 25 ലക്ഷം രൂപ അനുവദിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ എന്‍എച്ച്എം വഴി ഒരുക്കുകയും ചെയ്‌തു.

ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിനെ സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയിരുന്നു. ആശുപത്രി പ്രവര്‍ത്തനം 24 മണിക്കൂറാക്കണമെന്നും ഇതിനാവശ്യമായ ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും മറ്റ് ജീവനക്കാരേയും നിയമിക്കണമെന്നുമുള്ള ആവശ്യം ഇതുവരെ നടപ്പായില്ല. ഇപ്പോള്‍ രാമപുരം ഗ്രാമപഞ്ചായത്ത് ഡോക്ടറെയും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഫാര്‍മസിസ്റ്റിനെയും നിയമിച്ച് ആശുപത്രി പ്രവര്‍ത്തനം വൈകിട്ട് ആറ് മണി വരെ ക്രമീകരിച്ചിട്ടുണ്ട്.

വൈകിട്ട് വരെ പ്രവര്‍ത്തനസമയം ക്രമീകരിക്കപ്പെട്ടതോടെ ആശുപത്രി പ്രവര്‍ത്തനം കൂടുതല്‍ സൗകര്യപ്രദമായ പുതിയ മന്ദിരത്തിലാവും ഇനി മുതല്‍ പ്രവര്‍ത്തിക്കുക. ഇപ്പോള്‍ രണ്ട് സ്ഥിരം ഡോക്ടര്‍മാരും എന്‍.എച്ച്.എം, ഗ്രാമപഞ്ചായത്ത് വഴി നിയമിക്കപ്പെട്ടവരും ഉള്‍പ്പെടെ നാല് ഡോക്ടര്‍മാരുടെ സേവനമാണ് ഇവിടെ ഉള്ളത്. ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലും ആശുപത്രിയുടെ വികസനത്തിനായി ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും തുക വകയിരുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details