കോട്ടയം: പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിനെ ചികിത്സിക്കുന്നതില്‍ കോട്ടയം മെഡിക്കല്‍ കോളജ് അധികൃതർക്ക് വീഴ്ച പറ്റിയതായി കണ്ടെത്തല്‍. ഡിവൈഎസ്പി ജോൺസൺ ജോസഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് വീഴ്ച കണ്ടെത്തിയത്.
രാജ്കുമാറിന്‍റെ കസ്റ്റഡി മരണം; കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർക്ക് വീഴ്ച - rajkumar death
അവശനായ രാജ്കുമാറിനെ മെഡിക്കല്‍ കോളജ് അധികൃതർ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാതെ സാധാ ഒപിയിൽ പരിശോധിച്ച ശേഷം പൊലീസുകാരുടെ ആവശ്യപ്രകാരം വിട്ടയക്കുകയായിരുന്നു
മൂത്രത്തിൽ രക്തം കണ്ടതോടെയാണ് പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രാജ്കുമാറിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. എന്നാല്‍ അവശനായ രാജ്കുമാറിനെ മെഡിക്കല്‍ കോളജ് അധികൃതർ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കാതെ സാധാ ഒപിയിൽ പരിശോധിച്ച ശേഷം പൊലീസുകാരുടെ ആവശ്യപ്രകാരം വിട്ടയക്കുകയായിരുന്നു. തന്നെ പൊലീസുകാർ മർദ്ദിച്ചെന്ന് രാജ്കുമാർ കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരോട് പറഞ്ഞതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ മാസം 19, 20 തിയതികളിലാണ് രാജ്കുമാറിനെ കോട്ടയം മെഡിക്കല്‍കോളജിലെത്തിച്ചത്.
TAGGED:
rajkumar death