കേരളം

kerala

ETV Bharat / state

മൊബൈൽ ആക്‌സസറി വിൽപ്പനയിലൂടെ ജിഎസ്‌ടി തട്ടിപ്പ് ; 6 കോടിയിലധികം രൂപ നികുതി വെട്ടിച്ച ഇതര സംസ്ഥാന സ്വദേശി പിടിയില്‍ - ബ്രൗൺഷുഗറുമായി അതിഥി തൊഴിലാളി പിടിയിൽ

GST fraud through sale of mobile accessories : ജിഎസ്‌ടി രേഖകളില്ലാതെ മൊബൈൽ ആക്‌സസറികൾ റെയിൽവേ പാഴ്‌സലുകളിലൂടെ കടത്തിയ പ്രതിയിൽ നിന്നും ഇന്‍റലിജൻസ് വിഭാഗം പിടിച്ചെടുത്തത് 6.4 കോടിയുടെ നികുതി വെട്ടിപ്പാണ്

മൊബൈൽ ആക്സസറി കച്ചവടത്തിലൂടെ വൻ നികുതിവെട്ടിപ്പ്  GST fraud through sale of mobile accessories  Rajasthan native arrested for GST fraud  GST fraud case  kottayam news  rasathan native arrested for massive gst fraud  മൊബൈൽ ആക്‌സസറി വിൽപ്പനയിലൂടെ ജിഎസ്‌ടി തട്ടിപ്പ്  ഇതര സംസ്ഥാന സ്വദേശി നികുതി വെട്ടിച്ചത് 6 കോടി  മൊബൈൽ ആക്‌സസറി കച്ചവടത്തിലൂടെ നികുതി വെട്ടിപ്പ്  രാജസ്ഥാൻ സ്വദേശി പിടിയിൽ  ആറരക്കോടിയുടെ നികുതി വെട്ടിപ്പ്  രാജസ്ഥാൻ സ്വദേശി ഇന്‍റലിജൻസ് പിടിയിൽ  മൊബൈൽ ഫോണ്‍ അനുബന്ധ വിൽപ്പനയുടെ മറവിൽ തട്ടിപ്പ്  ജിഎസ്‌ടി രേഖകളില്ലാതെ മൊബൈൽ ആക്‌സസറികൾ  ബ്രൗൺഷുഗറുമായി അതിഥി തൊഴിലാളി പിടിയിൽ  ബ്രൗൺഷുഗർ വിൽപ്പന
Rajasthan native arrested

By ETV Bharat Kerala Team

Published : Nov 15, 2023, 12:13 PM IST

Updated : Nov 15, 2023, 2:32 PM IST

കോട്ടയം:മൊബൈൽ ആക്‌സസറി കച്ചവടത്തിലൂടെ വൻ നികുതി വെട്ടിപ്പ് നടത്തിയ രാജസ്ഥാൻ സ്വദേശി കോട്ടയത്ത് പിടിയിൽ. ആറരക്കോടിയുടെ വെട്ടിപ്പ് നടത്തിയ ബദാ റാമിനെ (40) യാണ് സംസ്ഥാന ജിഎസ്‌ടി ഇന്‍റലിജൻസ് പിടികൂടിയത്. മൊബൈൽ ഫോണ്‍ അനുബന്ധ വിൽപ്പനയുടെ മറവിൽ കണക്കിൽ പെടാത്ത 6.4 കോടി രൂപയുടെ നികുതിവെട്ടിപ്പാണ് പ്രതി നടത്തിയത് (Rajasthan Native Arrested For GST Fraud Through Sale Of Mobile Accessories).

കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ ഏഴ് വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. കോട്ടയത്ത് ഒരു കടയും തിരുവനന്തപുരത്ത് നാല് കടകളും ഇയാൾ നടത്തിയിരുന്നു. ലക്ഷ്‌മി മൊബൈൽ ആക്‌സസറീസ് എന്നായിരുന്നു കോട്ടയത്തെ സ്ഥാപനത്തിന്‍റെ പേര്.

മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും ജിഎസ്‌ടി രേഖകളില്ലാതെ മൊബൈൽ ആക്‌സസറികൾ റെയിൽവേ പാഴ്‌സലുകളിലൂടെ ആണ് ഇയാൾ കേരളത്തിൽ എത്തിച്ചത്. ബിൽ ചെയ്യാതെ ബിസിനസ് നടത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്.

അതേസമയം ഇന്‍റലിജൻസ് വിഭാഗം സോണൽ ജോയിൻ കമ്മിഷണർ കിരൺലാൽ ടിഎസ്സിന്‍റെ നേതൃത്വത്തിലാണ് ബദാ റാമിനെ പിടികൂടിയത്. ആലപ്പുഴ ജിഎസ്‌ടി വിജിലൻസ് വിഭാഗം മേധാവി പിആർ സുമ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് അറസ്‌റ്റ്‌.

ബ്രൗൺഷുഗറുമായി അതിഥി തൊഴിലാളി പിടിയിൽ:കോഴിക്കോട് നിന്നും 40 ഗ്രാം ബ്രൗൺഷുഗറുമായി അതിഥി തൊഴിലാളി പിടിയിൽ. വെസ്‌റ്റ്‌ ബംഗാൾ മുർഷിദാബാദ്‌ടിൻ പാക്കുരിയാ സ്വദേശിയായ മുജമ്മൽ ഹോക്ക് (34) നെയാണ് മാവൂർ പൊലീസ് പിടികൂടിയത്. കോഴിക്കോട്-മാവൂർ റോഡിൽ പെരുവയൽ അങ്ങാടിയിൽ മാവൂർ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ബ്രൗൺഷുഗർ കണ്ടെത്തിയത്.

അതേസമയം അതിഥി തൊഴിലാളികൾക്കിടയിൽ ബ്രൗൺഷുഗർ വിൽപ്പന നടത്തുന്നയാളാണ് അറസ്‌റ്റിലായ മുജമ്മൽ ഹോക്ക്. മാവൂർ എസ്ഐവി കോയക്കുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് ആണ് പ്രതിയെ കസ്‌റ്റഡിയിലെടുത്തത്.

ASLO READ:Kerala Youtubers| '25 കോടി രൂപയുടെ നികുതി വെട്ടിപ്പ്', യൂട്യൂബര്‍മാരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ വന്‍ ക്രമക്കേട് കണ്ടെത്തി

25 കോടി രൂപയുടെ നികുതി വെട്ടിപ്പ്: യൂട്യൂബർമാർക്കെതിരായ ആദായ നികുതി വകുപ്പ് അന്വേഷണത്തിൽ 25 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തി. കേരളത്തിലെ പ്രമുഖ 13 യൂട്യൂബർമാരുടെ വീടുകളിലും ഓഫിസുകളിലും ആദായനികുതി വകുപ്പ് ജൂണിലായിരുന്നു റെയ്‌ഡ് നടത്തിയത്. നിയമാനുസൃതമായി യൂട്യൂബർമാർ ആദായനികുതി അടക്കുന്നില്ലെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. യൂട്യൂബർമാരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളാണ് പ്രധാനമായും പരിശോധിച്ചത്.

Last Updated : Nov 15, 2023, 2:32 PM IST

For All Latest Updates

ABOUT THE AUTHOR

...view details