കോട്ടയം:കോട്ടയം നഗരത്തിലും പടിഞ്ഞാറൻ മേഖലയിലും മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നു. പാലായിലെ മീനച്ചിലാറ്റിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കോട്ടയം നഗരത്തിലും പടിഞ്ഞാറൻ മേഖലയിലുമുള്ള മീനച്ചിലാറ്റിലേക്ക് എത്തിയതോടെയാണ് ജലനിരപ്പ് ഉയർന്നത്. നിലവിൽ പാലാ മീനച്ചിലാറ്റിലെ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പിനും താഴെയാണ്.
നാഗമ്പടം, പേരൂർ, തിരുവാർപ്പ് മേഖലകളിൽ അപകടനിലയ്ക്ക് മുകളിലാണ് ജലനിരപ്പ്. കോട്ടയം ജില്ലയിലെ എല്ലാ താലൂക്കുകളിലും ഇന്നലെ (02.08.2022) രാത്രിയും ശക്തമായ മഴ തുടർന്നു. ജില്ലയിൽ 28 ക്യാമ്പുകളാണുള്ളത്.