കോട്ടയം:പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണമേർപ്പെടുത്തി. കോട്ടയം- ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
പാത ഇരട്ടിപ്പിക്കല്‍; കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം - പാത ഇരട്ടിപ്പിക്കല്‍
കോട്ടയം- ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
എറണാകുളം മെമു മെയ് 24 മുതൽ 28 വരെയും റദ്ദാക്കി. മെയ് 28-ന് കോട്ടയം വഴിയുള്ള ഇരട്ടപാതയുടെ കമ്മിഷണിങ് നിശ്ചയിച്ചിരിക്കുന്നതിനാൽ പൂർണമായും തീവണ്ടികളുടെ യാത്ര ഒഴിവാക്കുമെന്നും റെയിൽവേ അറിയിപ്പ് നൽകിയിട്ടുണ്ട്. മെയ് 23 ന് പാതയിൽ സുരക്ഷ പരിശോധന നടത്തും. ബാംഗ്ളൂരിൽ നിന്നുള്ള കമ്മിഷൻ ഓഫ് റെയിൽവേ സേഫ്റ്റി (സിആര്‍എസ്) അഭയ് കുമാർ റായ് പരിശോധന നടത്തും.
ഏറ്റുമാനൂർ സ്റ്റേഷൻ മുതൽ ചിങ്ങവനം സ്റ്റേഷൻ വരെ മോട്ടോർ ടോളിയിൽ പരിശോധന നടത്തും. തുടർന്ന് ട്രാക്കിൽ സ്പീഡ് ട്രയൽ നടത്തും. ഇലക്ട്രിക്ക് എഞ്ചിനും ഒരു ബോഗിയും 120 കിമി വേഗത്തിൽ ട്രാക്കിൽ ഓടിച്ചാണ് സ്പീഡ് ട്രയൽ നടത്തുന്നത്. അതിനു ശേഷം സിആര്‍എസ് നൽകുന്ന റിപോർട്ടിന്റെ അടിസ്ഥാനത്തിൽ അവസാന ജോലികൾ പൂർത്തിയാക്കും. അഞ്ച് ദിവസം കൊണ്ട് യാർഡിലെ കണക്ഷനും സിഗ്നൽ സംവിധാനവും പൂർത്തിയാക്കും. 22 മുതൽ 28 വരെയാണ് നിയന്ത്രണം.