കോട്ടയം:യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പന്‍റെ പ്രചാരണത്തിനായി രാഹുൽ ഗാന്ധി പാലായിലെത്തി. വൈകിട്ട് മൂന്ന് മണിയോടെയാണ് കാഞ്ഞിരപ്പള്ളിയിലെ പ്രചാരണത്തിനുശേഷം രാഹുൽ പാലായിലെത്തിയത്. ആയിരങ്ങളാണ് യോഗത്തിൽ പങ്കെടുക്കാനായി പാലായിലെത്തിയത്.
യുഡിഎഫ് അധികാരത്തിലേറിയാല്‍ ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ന്യായ് പദ്ധതി നടപ്പാകുമെന്ന് രാഹുൽ പറഞ്ഞു. ഒരു കുടുംബത്തിന് മാസവരുമാനം ആറായിരം രൂപ ഉറപ്പാക്കുന്ന പദ്ധതിയാണിത്. കേരളവും ഇന്ത്യയും ഇന്ന് തൊഴില്‍ മേഖലയിലും സാമ്പത്തിക രംഗത്തും വലിയ പ്രതിസന്ധി നേരിടുകയാണ്. ന്യായ് പദ്ധതി നടപ്പിലാക്കുന്നതോടെ ഇത് തരണം ചെയ്യാന്‍ സാധിക്കും. ന്യായ് പദ്ധതി ഒരു സമ്മാനമോ, സൗജന്യമോ അല്ല. സ്തംഭിച്ചു നില്‍ക്കുന്ന സമ്പദ്‌വ്യവസ്ഥയെ ഉണര്‍ത്തുന്നതിനാണെന്നും രാഹുൽ പറഞ്ഞു.