കോട്ടയം: കോൺഗ്രസ് അധ്യക്ഷ്യൻ രാഹുൽ ഗാന്ധി കെഎം മാണിയുടെ വീട് സന്ദർശിച്ചു. കെഎം മാണി സമുന്നതനായ നേതാവ് ആയിരുന്നെന്നും അദ്ദേഹത്തിന്‍റെ ഉപദേശം എന്നും പ്രചോദനമാണെന്നും രാഹുൽ പറഞ്ഞു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
രാഹുൽഗാന്ധി പാലായിൽ ; കെഎം മാണിയുടെ വീട് സന്ദർശിച്ചു - rahul gandhi
കെഎം മാണിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ രാഹുൽ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. 15 മിനുട്ടോളം വീടിനുള്ളിൽ ചെലവഴിച്ചശേഷം പുറത്തിറങ്ങിയ രാഹുൽ മാധ്യമങ്ങൾക്കു മുന്നിൽ കെഎം മാണി അനുസ്മരിച്ചു.

നിശ്ചയിച്ചതിലും അരമണിക്കൂർ വൈകിയാണ് രാഹുൽഗാന്ധി പാലായിൽ എത്തിയത്. സെന്‍റ് തോമസ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങി രണ്ടുമണിയോടെ അദ്ദേഹം കരിങ്ങോഴക്കൽ വീട്ടിലെത്തി. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ നേതാക്കൾ രാഹുൽഗാന്ധിയെ സ്വീകരിച്ചു. കെഎം മാണിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ രാഹുൽ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. 15 മിനുറ്റോളം വീടിനുള്ളിൽ ചെലവഴിച്ചശേഷം പുറത്തിറങ്ങിയ രാഹുൽ മാധ്യമങ്ങൾക്കു മുന്നിൽ കെഎംമാണിയെ അനുസ്മരിച്ചു.
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്, ഉമ്മൻ ചാണ്ടി, എന്നിവരും രാഹുൽഗാന്ധിയെ അനുഗമിച്ചു. കുടുംബാംഗങ്ങൾക്ക് പുറമെ മുതിർന്ന നേതാക്കൾ അടക്കം 40 പേർക്ക് മാത്രമാണ് കോമ്പൗണ്ടിനുള്ളിൽ പ്രവേശനം അനുവദിച്ചത്. എസ് പി ജിയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് രാഹുൽഗാന്ധിക്കായി ഒരുക്കിയിരുന്നത്. തിരികെ മടങ്ങവേ വാഹനത്തിലിരുന്ന് രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്തു. സമയപരിമിതി തുടർന്ന് അരമണിക്കൂർ സന്ദർശന പരിപാടി 15 മിനിറ്റ് ആയി വെട്ടിച്ചുരുക്കുകയായിരുന്നു.