കോട്ടയം:കള്ളു ഷാപ്പിൽ കയറിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. കോട്ടയം കൂരോപ്പട പഞ്ചായത്തിലെ എരുത്തുപുഴയിലെ ഷാപ്പിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഷാപ്പിനോട് ചേർന്നൊഴുകുന്ന പന്നഗം തോട്ടിൽ നിന്ന് എത്തിയതാകാമെന്നാണ് നാട്ടുകാർ പറയുന്നത്.
ഞായറാഴ്‌ച രാവിലെയായിരുന്നു സംഭവം. പെരുമ്പാമ്പിനെ ഷാപ്പുടമ കൊച്ചുമോനും ജീവനക്കാരും ചേർന്ന് പിടികൂടി ചാക്കിൽ സൂക്ഷിച്ച് വച്ചു. സംഭവമറിഞ്ഞ് എത്തിയ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ്, പഞ്ചായത്ത് അംഗം അനിൽ കൂരോപ്പട എന്നിവർ ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചു.