കേരളം

kerala

ETV Bharat / state

Puthuppally Bypoll Voting പോളിങ് 72.91 ശതമാനം, മണര്‍ക്കാടിലെ ബൂത്തില്‍ പ്രതിഷേധം; വോട്ടിങ് സാവധാനമായതിൽ സംശയമുണ്ടെന്ന് ചാണ്ടി ഉമ്മൻ - ജെയ്‌ക് സി തോമസ്

Puthuppally Bypoll Latest news Updates: പോളിങ് പൂര്‍ത്തിയാവാത്ത ബൂത്തുകളില്‍ ആറ് മണി കഴിഞ്ഞതിനാൽ വോട്ടർമാർക്ക് ടോക്കൺ നൽകിയിരുന്നു

Puthuppally Bypoll ends  Puthuppally Bypoll  Puthuppally Bypoll Latest news Updates  Manarcad  Polling  Voters  Protest  LDF Candidate  Jaick C Thomas  District Collector  Chandy Oommen  പോളിങ് പൂര്‍ത്തിയായി  മണര്‍ക്കാടിലെ ബൂത്തില്‍ പ്രതിഷേധം  പുതുപ്പള്ളി  ചാണ്ടി ഉമ്മൻ  ചാണ്ടി ഉമ്മൻ  വോട്ടിങ്  എല്‍ഡിഎഫ് സ്ഥാനാർഥി  ജെയ്‌ക് സി തോമസ്  ചാണ്ടി ഉമ്മൻ
Puthuppally Bypoll ends

By ETV Bharat Kerala Team

Published : Sep 5, 2023, 8:22 PM IST

കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ (Puthuppally Bypoll) പോളിങ് പൂര്‍ത്തിയായി (72.91 ശതമാനം). ഇതിനിടെ മണർകാട് (Manarcad) 88 ആം നമ്പർ ബുത്തിൽ വോട്ടർമാരുടെ പ്രതിഷേധവും അരങ്ങേറി. മണിക്കുറുകൾ കാത്തുനിന്നിട്ടും വോട്ട് ചെയ്യാനായില്ല എന്ന പരാതിയെ ചൊല്ലിയാണ് പ്രതിഷേധം (Protest). അതേസമയം പോളിങ് (Polling) പൂര്‍ത്തിയാവാത്ത ബൂത്തുകളില്‍ ആറ് മണി കഴിഞ്ഞതിനാൽ വോട്ടർമാർക്ക് (Voters) ടോക്കൺ നൽകി, വോട്ടിങ്ങിനുള്ള സൗകര്യമൊരുക്കിയിരുന്നു.

എന്നാല്‍ ആദ്യമെത്തിയവരിൽ പലരും വോട്ട് ചെയ്യാനാകാതെ മടങ്ങിയെന്നുള്ള പരാതി നിലനിൽക്കുകയാണ്. സഹകരണ വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ ഇടപെട്ടുവെന്നും നിലവിലുള്ളവർക്ക് വോട്ടുചെയ്യുവാൻ സൗകര്യമൊരുക്കുമെന്നും ബൂത്ത് (Booth) സന്ദർശിച്ച എല്‍ഡിഎഫ് സ്ഥാനാർഥി (LDF Candidate) ജെയ്‌ക് സി തോമസ് (Jaick C Thomas) പറഞ്ഞു. പരാതികളും പ്രശ്‌നങ്ങളുമില്ലാതെ തെരഞ്ഞെടുപ്പ് മുന്നോട്ടുപോകുമ്പോഴുണ്ടായ പ്രശ്‌നം എന്താണെന്ന് പരിശോധിക്കുമെന്നും പരാതികൾ കിട്ടിയിട്ടുണ്ടെന്നും ജില്ല കലക്‌ടറും (District Collector) അറിയിച്ചു. ആറ് മണിക്ക് എത്തിയവർക്കെല്ലാം വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുമെന്നും കലക്‌ടര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ചിലയിടങ്ങളിൽ വോട്ടിങ് സാവധാനമായതിൽ സംശയമുണ്ടെന്ന് ചാണ്ടി ഉമ്മൻ (Chandy Oommen) ആരോപിച്ചു. രാവിലെ മുതൽ ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായത് വൈകിയാണെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details