കേരളം

kerala

ETV Bharat / state

Puthuppally By Election Updates : പുതുപ്പള്ളിയില്‍ വോട്ടിങ് സമയം അവസാനിച്ചു ; 72.91% പോളിങ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്  Puthuppally By Election  Puthuppally By Election Live Updates  kottayam news  Puthuppally By Election news  Puthuppally By Election voting started  Chandy Oommen
Puthuppally By Election Live Updates

By ETV Bharat Kerala Team

Published : Sep 5, 2023, 7:18 AM IST

Updated : Sep 5, 2023, 7:56 PM IST

18:21 September 05

വോട്ടിങ് സമയം അവസാനിച്ചു, 72.91 കടന്ന് പോളിങ്

പുതുപ്പള്ളിയില്‍ പോളിങ് സമയം അവസാനിച്ചു. 72.91 ശതമാനമാണ് ഇതുവരെയുള്ള പോളിങ്

17:09 September 05

പോളിങ് അവസാനഘട്ടത്തില്‍, 70.77% കടന്നു

പുതുപ്പള്ളി മണ്ഡലത്തിൽ പോളിങ് അഞ്ച് മണിക്ക് ശേഷം 70.77 ശതമാനം കടന്നു. 62100 പുരുഷന്മാരും 62757 സ്‌ത്രീകളുമടക്കം 124859 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. രണ്ട് ട്രാൻസ്ജെൻഡേഴ്‌സും വോട്ട് ചെയ്‌തു.

16:38 September 05

66.54 കടന്ന് പോളിങ്

പുതുപ്പള്ളി മണ്ഡലത്തിൽ പോളിങ് നാല് മണിക്ക് ശേഷം 66.54 ശതമാനം കടന്നു. വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു

15:38 September 05

60.97 ശതമാനം കടന്ന് പോളിങ്

പുതുപ്പള്ളി മണ്ഡലത്തിൽ പോളിങ് മൂന്ന് മണിക്ക് ശേഷം 60.97 ശതമാനമാണ്. 53776 പുരുഷൻമാരും 53790 സ്‌ത്രീകളും അടക്കം ഇതുവരെ 107568 ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. രണ്ട് ട്രാൻസ്‌ജെന്‍ഡേഴ്‌സും വോട്ട് രേഖപ്പെടുത്തി

14:49 September 05

54.14 ശതമാനം കടന്ന് പോളിങ്

പുതുപ്പള്ളി മണ്ഡലത്തിൽ പോളിങ് രണ്ട് മണിക്ക് ശേഷം 54.14 ശതമാനമാണ്. 47995 പുരുഷൻമാരും 47517 സ്‌ത്രീകളും അടക്കം ഇതുവരെ 95512 ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. രണ്ട് ട്രാൻസ്‌ജെന്‍ഡേഴ്‌സും വോട്ട് രേഖപ്പെടുത്തി

13:52 September 05

50 ശതമാനം കടന്ന് പോളിങ്

വോട്ട് ചെയ്യാനായി എത്തിയവർ

പുതുപ്പള്ളിയിൽ ആവേശകരമായി വോട്ടിങ് പുരോഗമിക്കുന്നു. രണ്ട് മണി വരെയുള്ള കണക്ക് 50.88 ശതമാനമാണ്. മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ബൂത്തുകളിൽ വലിയ ക്യൂ തുടരുന്നു

12:57 September 05

വോട്ട് രേഖപ്പെടുത്തി മന്ത്രി വിഎൻ വാസവൻ

പാമ്പാടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ കുടുംബസമേതം എത്തിയാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്

12:22 September 05

40 ശതമാനം കടന്ന് പോളിങ്

പുതുപ്പള്ളി മണ്ഡലത്തിൽ പോളിങ് 40 ശതമാനം കടന്നു. 34345 പുരുഷൻമാരും 32501 സ്‌ത്രീകളും അടക്കം ഇതുവരെ 66,847 ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. ഒരു ട്രാൻസ്‌ജെൻഡറും വോട്ട് ചെയ്യാനെത്തി

11:02 September 05

30 ശതമാനം കടന്ന് പോളിങ് ; ബൂത്തുകളിൽ നീണ്ട ക്യൂ

ബൂത്തുകളിൽ നീണ്ട ക്യൂ

പുതുപ്പള്ളിയിൽ ഭേദപ്പെട്ട രീതിയിൽ പോളിങ് പുരോഗമിക്കുന്നു, നാല് മണിക്കൂർ പിന്നിടുമ്പോൾ 30.1 % പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്, ഇതുവരെ അരലക്ഷത്തോളം ആളുകള്‍ വോട്ട് രേഖപ്പെടുത്തി

10:09 September 05

പുതുപ്പള്ളിയിൽ 20% കടന്ന് പോളിങ്

വോട്ടിങ് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ വോട്ട് രേഖപ്പെടുത്തിയത് 20.04 % പേർ

09:40 September 05

വോട്ട് രേഖപ്പെടുത്തി ചാണ്ടി ഉമ്മൻ

പോളിങ് ബൂത്തിലെത്തുന്ന ചാണ്ടി ഉമ്മൻ

വോട്ട് രേഖപ്പെടുത്തി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ, പുതുപ്പള്ളി ജോർജിയൻ സ്‌കൂളിലെ 126-ാം നമ്പർ ബൂത്തിലാണ് ചാണ്ടി ഉമ്മൻ വോട്ട് ചെയ്‌തത്, അമ്മ മറിയാമ്മയ്‌ക്കും സഹോദരിമാരായ അച്ചു ഉമ്മനും മറിയത്തിനും ഒപ്പമാണ് ചാണ്ടി ഉമ്മൻ എത്തിയത്

09:34 September 05

ആദ്യ മണിക്കൂറുകളിൽ വോട്ട് രേഖപ്പെടുത്തിയത് 26,083 പേർ

ഒമ്പത് മണിവരെ വോട്ട് രേഖപ്പെടുത്തിയത് 26083 പേർ, കൂടുതൽ വോട്ട് ചെയ്‌തത് പുരുഷൻമാർ, 14,127 പുരുഷൻമാരും 11,956 വനിതകളുമാണ് ഇതുവരെ വോട്ട് രേഖപ്പെടുത്തിയെന്നാണ് ഔദ്യോഗിക അറിയിപ്പ്

09:26 September 05

വോട്ട് ചെയ്യാൻ കുടുംബത്തോടൊപ്പം ചാണ്ടി ഉമ്മൻ

കുടുംബത്തോടൊപ്പം ചാണ്ടി ഉമ്മൻ

വോട്ട് ചെയ്യാൻ കുടുംബത്തോടൊപ്പം പുതുപ്പള്ളി ജോർജിയൻ സ്‌കൂളിലെത്തി ചാണ്ടി ഉമ്മൻ

09:22 September 05

9 മണിവരെ 14.28 % പോളിങ്, ബൂത്തുകളില്‍ നീണ്ടനിര

9 മണിവരെ 14.28 % പോളിങ് രേഖപ്പെടുത്തി, മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ബൂത്തുകളില്‍ നീണ്ടനിര

09:11 September 05

95-ാം നമ്പർ ബൂത്തിൽ യന്ത്രത്തകരാർ ; വോട്ടിങ് പുനരാരംഭിച്ചത് ഒരു മണിക്കൂറിന് ശേഷം

പമ്പാടി പഞ്ചായത്തിലെ 95-ാം നമ്പർ ബൂത്തിലെ വോട്ടിങ് യന്ത്രമാണ് തകരാറിലായത്, വിവി പാറ്റ് മെഷീനാണ് തകരാറ്, ബൂത്തിൽ വോട്ടിങ് നിർത്തിവച്ചത് ഒരു മണിക്കൂറോളം, നിരവധിയാളുകൾ വോട്ട് ചെയ്യാനാകാതെ മടങ്ങി

08:59 September 05

10 ശതമാനം കടന്ന് പോളിങ്

ജെയ്‌ക് മാധ്യമങ്ങളോട്

വോട്ടിങ് ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ 10 ശതമാനം കടന്ന് പോളിങ്

08:52 September 05

വോട്ട് രേഖപ്പെടുത്തി ജെയ്‌ക്

വോട്ട് രേഖപ്പെടുത്തി ജെയ്‌ക് സി തോമസ്

കണിയാംകുന്ന് യുപി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി ഇടതുപക്ഷ സാരഥി ജെയ്‌ക് സി തോമസ്, വരിയിൽനിന്നത് ഒരു മണിക്കൂറോളം

08:37 September 05

വോട്ടിങ് വൈകി

അയർക്കുന്നം ഗവൺമെന്‍റ് എൽപി സ്‌കൂളിലെ പത്താം നമ്പർ ബൂത്തില്‍ വോട്ടിങ് വൈകി, കാരണം യന്ത്രത്തകരാര്‍

08:04 September 05

പോളിങ് 7.32 ശതമാനം

വോട്ടിങ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ 7.32 ശതമാനം പോളിങ്

07:56 September 05

വോട്ട് ചെയ്യാൻ ജെയ്‌ക്

വോട്ട് ചെയ്യാനെത്തിയ ജെയ്‌ക്

കണിയാംകുന്ന് യുപി സ്‌കൂളിലാണ് ജെയ്‌ക്കിന് വോട്ട്, നീണ്ട ക്യൂവാണ് ഈ പോളിങ് ബൂത്തില്‍

07:48 September 05

പിതാക്കൻമാരുടെ കല്ലറ സന്ദർശിച്ച് ജെയ്‌ക്കും ചാണ്ടി ഉമ്മനും

മണർകാട് പള്ളിയിലെ പിതാവിന്‍റെ കബറിടം സന്ദർശിച്ച് എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്‌ക് സി തോമസ്, നേരത്തെ ചാണ്ടി ഉമ്മൻ പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തിയിരുന്നു

07:39 September 05

വാകത്താനത്ത് ഇവിഎം പണിമുടക്കി

വാകത്താനത്തെ 163-ാം നമ്പർ ബൂത്തിൽ യന്ത്രത്തകരാർ, പുതിയ യന്ത്രം എത്തിച്ച് പരിഹരിച്ചു

07:26 September 05

ലിജിൻ ലാലിന് പുതുപ്പള്ളിയിൽ വോട്ടില്ല

ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ ബൂത്തിൽ വോട്ട് ചെയ്യും, മണർകാട് എൽപി സ്‌കൂൾ ബൂത്തിലാണ് ജെയ്‌ക് സി തോമസിന് വോട്ട്, ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് പുതുപ്പള്ളി മണ്ഡലത്തിൽ വോട്ടില്ല

07:20 September 05

പല ബൂത്തുകളിലും നീണ്ട ക്യൂ

182 ബൂത്തുകളിലും വോട്ടിങ്ങിന് തുടക്കമായി, രാവിലെ മുതൽ മിക്ക ബൂത്തുകളിലും നീണ്ട വരി

06:55 September 05

വോട്ടിങ്ങിന് തുടക്കമായത് രാവിലെ ഏഴിന്

പുതുപ്പള്ളി (Puthuppally Bypoll) വിധിയെഴുത്ത് ആരംഭിച്ചു. രാവിലെ ഏഴിന് ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രക്രിയ വൈകിട്ട് ആറ് വരെ നീളും. 182 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജമാക്കിയിട്ടുള്ളത്. ഇതില്‍, നാലെണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

Last Updated : Sep 5, 2023, 7:56 PM IST

ABOUT THE AUTHOR

...view details