കോട്ടയം (kottayam): പുതുപ്പള്ളി (puthupally) നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥികളുടെ നാമനിർദേശപട്ടിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സരരംഗം കൂടുതൽ മുറുകുന്നു. ആരും പത്രിക പിൻവലിച്ചിട്ടില്ല. ഏഴു സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഏഴ് സ്ഥാനാർഥികൾക്കും ചിഹ്നങ്ങളും അനുവദിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ, അഡ്വ. ചാണ്ടി ഉമ്മൻ (Chandy oommen) (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) (udf), ജെയ്‌ക് സി. തോമസ് (Jaick c thomas) (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്) (cpim), ലിജിൻ ലാൽ (Lijin lal) (ഭാരതീയ ജനത പാർട്ടി)(bjp), ലൂക്ക് തോമസ് (Luck Thomas) (ആം ആദ്മി പാർട്ടി) (Aam admi party), സ്വതന്ത്ര സ്ഥാനാർത്ഥികളായ പി.കെ. ദേവദാസ് (pk devadas), ഷാജി, സന്തോഷ് പുളിക്കൽ എന്നിവരാണ് മത്സരരംഗത്ത് ഉള്ളത്. നാല് അംഗീകൃത രാഷ്ട്രീയപാർട്ടികൾക്ക് അവരുടെ ചിഹ്നവും മൂന്നു സ്വതന്ത്ര സ്ഥാനാർഥികൾക്ക് ഇലക്ഷൻ കമ്മീഷൻ അനുവദിച്ച ചിഹ്നങ്ങളുമാണ് നൽകിയിരിക്കുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (udf) സ്ഥാനാർഥി അഡ്വ. ചാണ്ടി ഉമ്മനു കൈപ്പത്തി ചിഹ്നവും എൽഡിഎഫ് (LDF) സ്ഥാനാർത്ഥി ജെയ്ക് സി. തോമസിന് അരിവാൾ ചുറ്റിക നക്ഷത്രവും ബിജെപി (BJP) സ്ഥാനാർത്ഥി ലിജിൻ ലാലിനു താമര ചിഹ്നവും അനുവദിച്ചു. ആം ആദ്മി സ്ഥാനാർത്ഥി ലൂക്ക് തോമസിനു ചൂല്‍ ചിഹ്നവും സ്വതന്ത്ര സ്ഥാനാർഥികളായ പി.കെ. ദേവദാസിന് ചക്ക ചിഹ്നവും ഷാജിക്ക് ബാറ്ററി ടോർച്ചും സന്തോഷ് പുളിക്കലിനു ഓട്ടോറിക്ഷയുമാണ് ചിഹ്നമായി അനുവദിച്ചത്.