പ്രതിഷേധങ്ങളിലും മാസ്‌ക് മുഖ്യം ബിഗിലേ.. - മാസ്‌ക് ഉപയോഗം
മാസ്‌ക് ഉപയോഗം യഥാർഥത്തിൽ എന്തിനാണെന്ന ചോദ്യമുയർത്തുകയാണ് പ്രതിഷേധങ്ങളിൽ മാസ്‌ക് ധരിച്ചെത്തുന്ന നേതാക്കളും അണികളും. കഴുത്തിന് സംരക്ഷണ കവചമാകുന്ന, താടിയെ താങ്ങി നിൽക്കുന്ന മാസ്‌കുകളാണ് പ്രതിഷേധ കാഴ്‌ചകളാകുന്നത്
![പ്രതിഷേധങ്ങളിലും മാസ്‌ക് മുഖ്യം ബിഗിലേ.. പ്രതിഷേധങ്ങളിലെ മാസ്ക് ധാരണം മാസ്‌ക് ഉപയോഗം protests and mask using](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8022839-thumbnail-3x2-mask.jpg)
മാസ്‌ക്
കോട്ടയം: സമ്പർക്കം വഴിയുള്ള രോഗവ്യാപന ആശങ്ക കോട്ടയത്തും നിലനിൽക്കെ പ്രതിഷേധ സമരങ്ങളിൽ പ്രക്ഷോഭകരുടെ മാസ്‌ക് ധാരണം ജില്ലയിൽ ചർച്ചയാവുകയാണ്. സ്വർണക്കടത്ത് വിവാദത്തോടെ മാർച്ചുകളുടെയും ധർണകളുടെയും നീണ്ട നിരയാണ് ജില്ലയിൽ അരങ്ങേറുന്നത്. മാസ്‌ക് ഉപയോഗത്തിന്‍റെ അവശ്യകതയെക്കുറിച്ച് നേതാക്കൾ പുനർചിന്തനം നടത്തണമെന്ന് ഓരോ പ്രതിഷേധവും ചൂണ്ടിക്കാട്ടുന്നു.
പ്രതിഷേധങ്ങളിലും മാസ്‌ക് മുഖ്യം ബിഗിലേ