കേരളം

kerala

ETV Bharat / state

കള്ളുഷാപ്പുകളുടെ ലേലത്തിനെതിരെ വലതുസംഘടനകളുടെ പ്രതിഷേധം - കള്ളുഷാപ്പുകളുടെ ലേലം

കോട്ടയത്തും തൃശൂരിലും കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി

Toddy  കള്ളുഷാപ്പുകളുടെ ലേലം  Toddy auction in kerala
പ്രതിഷേധം

By

Published : Mar 20, 2020, 3:18 PM IST

കോട്ടയം/തൃശൂർ: സംസ്ഥാനത്ത് നടക്കുന്ന കള്ളുഷാപ്പ് ലേലത്തിനെതിരെ പ്രതിഷേധവുമായി വലതുസംഘടനകൾ. കൊവിഡ്-19 ന്‍റെ പശ്ചാത്തലത്തിൽ അമ്പതിൽ അധികം ആളുകൾ ഒന്നിച്ച് ചേരുന്നത് പല ജില്ലകളിലും നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എക്‌സൈസ് ഉദ്യോഗസ്ഥരുൾപ്പെടെ 160ൽപരം ആളുകൾ ഒത്തുച്ചേർന്ന് കള്ളുഷാപ്പ് ലേലം നടത്തിയത്. ഇതിനായി കോട്ടയം തിരുനക്കര തെക്കൻ ഗോപുരനടയിൽ എത്തിച്ചേർന്നവർക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. അതേസമയം കൊറോണ പ്രതിരോധന നടപടികളുടെ ഭാഗമായുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് കള്ളുഷാപ്പുകളുടെ വില്‍പന നടത്തുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

വലതുസംഘടനകളുടെ പ്രതിഷേധം

തൃശൂരിൽ നടക്കുന്ന കള്ളുഷാപ്പ് ലേലത്തിനെതിരെ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. തൃശൂർ ഡിവിഷന് കീഴിലുള്ള അഞ്ച് എക്സൈസ് സർക്കിളുകളിൽ 13 റേഞ്ചിന്‍റെയാണ് ലേലം. പ്രകടനവുമായെത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് മാറ്റി.

ABOUT THE AUTHOR

...view details