കോട്ടയം: സിൽവർ ലൈൻ പദ്ധതിക്കെതിരെ ചങ്ങനാശേരി മാടപ്പള്ളിയിൽ നടക്കുന്ന സമരം 200 ദിവസം പിന്നിട്ടു. കോട്ടയം ഗാന്ധി സ്ക്വയറിൽ നടന്ന 200-ാം ദിവസത്തെ സമരം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്‌തു. സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ സർക്കാർ വീണ്ടും ശ്രമിച്ചാൽ ഇതുവരെ കണ്ട സമരമായിരിക്കില്ല, ഇരട്ടി ശക്തിയിൽ എതിർക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
സിൽവർ ലൈൻ; പദ്ധതി വീണ്ടും നടപ്പാക്കാൻ ശ്രമിച്ചാൽ ഇരട്ടി ശക്തിയിൽ എതിർക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് - kottayam latest news
സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ ഇതുവരെ കണ്ട സമരമായിരിക്കില്ല സർക്കാർ ഇനി കാണാൻ പോകുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
സിൽവർ ലൈൻ;പദ്ധതി വീണ്ടും നടപ്പാക്കാൻ ശ്രമിച്ചാൽ ഇരട്ടി ശക്തിയിൽ എതിർക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ്
മാടപ്പള്ളിയിലെ സമരം സംസ്ഥാനമാകെ വ്യാപിപ്പിക്കും. ജനത്തെ ഭയന്ന് മഞ്ഞക്കുറ്റി മാറ്റി ആകാശ സർവേ നടത്തി പദ്ധതി വീണ്ടും കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. സിപിഎം ഒഴിച്ച് മറ്റാരും പദ്ധതിയെ അനുകൂലിക്കില്ലെന്നും എംപി പറഞ്ഞു.
തൃക്കാക്കരയിലെ പാഠം ഉൾക്കൊണ്ട് സർക്കാർ പദ്ധതി പൂർണമായും ഉപേക്ഷിക്കണമെന്ന് കൊടിക്കുന്നിൽ ആവശ്യപ്പെട്ടു. സമരസമിതി ചെയർമാൻ ജെയിംസ് കുട്ടൻചിറ അധ്യക്ഷത വഹിച്ചു. ആന്‍റോ ആന്‍റണി എംപി, മോൻസ് ജോസഫ് എംഎൽഎ, മുൻ എംപി പി സി തോമസ്, ജി രാമൻ നായർ തുടങ്ങിയവർ പങ്കെടുത്തു.