കോട്ടയം:പ്രവാചക നിന്ദയ്‌ക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്നത് ഇന്ത്യയെ അന്താരാഷ്‌ട്ര സമൂഹത്തിന് മുന്നിൽ നാണം കെടുത്തുന്നതിന് കാരണമാവുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്‌ദുൽ അസീസ്. നബി നിന്ദ നടത്തിയവരെ അറസ്റ്റ് ചെയ്യാതെ കേന്ദ്ര സർക്കാർ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ കാപട്യം കളിക്കുകയാണ്. ഉത്തർപ്രദേശ് സർക്കാറിന്റെ നടപടി അങ്ങേയറ്റം മനുഷ്യവിരുദ്ധവും പ്രതിഷേധാർഹവുമാണ്.
പ്രക്ഷോഭം നടത്തിയ 100 കണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുകയും വീടുകൾ തകർക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. അതിലൂടെ പ്രവാചക നിന്ദ സർക്കാർ നിലപാടാണ് എന്നാണ് വ്യക്തമാക്കുന്നതെന്ന് അബ്‌ദുൽ അസീസ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.