പ്രൊഫ. സാബു തോമസ് യുസിആർഡി അഡ്‌ജംഗ്‌റ്റ് പ്രൊഫസർ - മഹാത്മ ഗാന്ധി സർവകലാശാല
പോളിമെർ സയൻസ് പഠന ഗവേഷണ മേഖകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് മഹാത്മ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസിന് യുസിആർഡി ഹോണററി പദവി നൽകിയത്
കോട്ടയം: മഹാത്മ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ചണ്ഡിഗഡ് യൂണിവേഴ്‌സിറ്റിയുടെ സെന്‍റർ ഫോർ റിസർച്ച് ആന്‍റ് ഡവലപ്മെന്‍റിൽ (യുസിആർഡി) അഡ്‌ജംഗ്‌റ്റ് പ്രൊഫസറായി പ്രവർത്തിക്കും. പോളിമെർ സയൻസ് പഠന ഗവേഷണ മേഖകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ചണ്ഡിഗഡ് സര്‍വകലാശാല ഇദ്ദേഹത്തിന് ഹോണററി പദവി നൽകിയത്. യുസിആർഡിയിൽ വിദഗ്‌ദ പ്രഭാഷണങ്ങൾ നടത്തുന്ന പ്രൊഫ. സാബു തോമസ് ഗവേഷണ പദ്ധതികൾ, പേറ്റന്‍റ് നടപടികൾ, ഉപദേശക സമിതികൾ, പബ്ലിക്കേഷനുകൾ എന്നിവയിൽ സഹകരിക്കുകയും ചെയ്യും.