കോട്ടയം:വ്യാജരേഖ ചമച്ച് വിവിധ ബാങ്കുകളിൽ നിന്നും ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ സിനിമ നിർമാതാവ് അറസ്റ്റിൽ. ഏഴാച്ചേരി താമരമുക്ക് കട്ടക്കനടയിൽ ബിജു ജെ. കട്ടയ്ക്കൽ (44) ആണ് പൊലീസ് പിടിയിലായത്. വാഗമണ്ണിലെ സ്വന്തം റിസോർട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
വ്യാജരേഖ ചമച്ച് ബാങ്കുകളിൽനിന്നും ഒരു കോടി തട്ടിയ നിർമാതാവ് അറസ്റ്റിൽ - film producer arrested
അറസ്റ്റിൽ. ഏഴാച്ചേരി താമരമുക്ക് കട്ടക്കനടയിൽ ബിജു ജെ. കട്ടയ്ക്കൽ (44) ആണ് പൊലീസ് പിടിയിലായത്.
2009ൽ ഏഴാച്ചേരി സഹകരണ ബാങ്കിൽ നിന്നും വസ്തു പണയപ്പെടുത്തി ഇയാൾ വായ്പ എടുത്തിരുന്നു. കുടിശിക കൂടിച്ചേർത്ത് 24 ലക്ഷത്തോളം രൂപ ബാധ്യതയായി നിലനിൽക്കേ ഇതേ സ്ഥലത്തിന്‍റെ ആധാരങ്ങളും രേഖകളും വ്യാജമായി നിർമിച്ച് ജില്ലാ ബാങ്കിന്‍റെ കൊല്ലപ്പള്ളി ശാഖയിൽ നിന്നും വായ്പ എടുത്തതായി പൊലീസ് പറയുന്നു. വിവിധ ബാങ്കുകളെ കബളിപ്പിച്ച സംഭവത്തിൽ പാലാ മേലുകാവ് പൊലീസ് സ്റ്റേഷനുകളിലും ബിജുവിനെതിരെ കേസ് ഉണ്ട്.
2018 പുറത്തിറങ്ങിയ സിനിമയുടെ നിർമാതാവായ ഇദ്ദേഹം മറ്റൊരു മലയാള സിനിമയുടെ രണ്ടാം ഭാഗം നിർമിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഏഴാച്ചേരി ബാങ്ക് അധികൃതരുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.