മേലുകാവിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് - ജുവാൻസ്
ബസുകളുടെ മുന്നിലെ ഗ്ലാസുകളും മുൻവശവും അപകടത്തിൽ തകർന്നു. സംരക്ഷണ ഭിത്തിയും ക്രാഷ് ബാരിയറുകളും ഉള്ള ഇവിടെ ബസ് താഴേയ്ക്ക് മറിയാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
കോട്ടയം: ഈരാറ്റുപേട്ട- തൊടുപുഴ റോഡിൽ മേലുകാവിന് സമീപം പാണ്ടിയാമ്മാവിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. രാവിലെ ഏഴരയോടെയായിരുന്നു അപകടം. ജുവാൻസ്, അന്ന എന്നീ ബസുകളാണ് അപകടത്തിൽപ്പെട്ടത്. ഇരുബസുകളിലുമുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കയറ്റവും വളവുകളുമുള്ള ഈ ഭാഗത്ത് ഇറക്കമിറങ്ങി വന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. ബസുകളുടെ മുന്നിലെ ഗ്ലാസുകളും മുൻവശവും അപകടത്തിൽ തകർന്നു. സംരക്ഷണ ഭിത്തിയും ക്രാഷ് ബാരിയറുകളും ഉള്ള ഇവിടെ ബസ് താഴേക്ക് മറിയാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.